യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

Breaking News Europe

യൂറോപ്പില്‍ ഫെബ്രുവരിയില്‍ നടന്നത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍

ക്രൈസ്തവ വിരുദ്ധ ആക്രമണം നടക്കുന്നതില്‍ യൂറോപ്പും പിന്നിലല്ലെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ മാത്രം യൂറോപ്പില്‍ 34 ആക്രമണങ്ങള്‍ നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചര്‍ച്ചുകള്‍, വിശ്വാസ ചിഹ്നങ്ങള്‍ വിശ്വാസികളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങള്‍ ആണ് ഒബ്സര്‍വേറ്ററി യൂടോണ്‍ പുറത്തുവിട്ടത്.

17 നശീകരണ കേസുകള്‍, തീവെയ്പുമായി ബന്ധപ്പെട്ട 4 ആക്രമണങ്ങള്‍ ഉള്‍പ്പെടെയാണ് കുറ്റകൃത്യങ്ങള്‍. ഫ്രാന്‍സും ഇറ്റലിയുമാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍.

(ഏഴെണ്ണം വീതം) നെതര്‍ലാന്‍ഡ് (3), സ്പെയിന്‍ (2), സ്വീഡന്‍ (2), പോളണ്ട്, ഗ്രീസ് (1) എന്നിങ്ങനെയാണ് കണക്കുകള്‍.

യൂറോപ്യന്‍ യൂണിയനു പുറത്ത് ബ്രിട്ടന്‍ (4), ബോസ്നിയ (1) എന്നിവിടങ്ങളിലും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.