കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്.

കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്.

Asia Breaking News West Asia

കുടിയേറ്റക്കാരെ പിന്തുണച്ച് ബൈബിള്‍ വാക്യം ഓര്‍പ്പിച്ച് യു.എസിലെ 1,100 റബ്ബിമാരുടെ കത്ത്.

അമേരിക്കയിലുടനീളമുള്ള 1000 ത്തിലധികം യഹൂദ റബ്ബിമാര്‍ ഒപ്പിട്ട ഒരു കത്ത് കുടിയേറ്റക്കാരെ പിന്തുണച്ച് ട്രംപ് ഭരണകൂടത്തിനു നല്‍കി.

ട്രംപ് സര്‍ക്കാരിന്റെ മാരകമായ കുടിയേറ്റ നയങ്ങളില്‍ ദുരിതം അനുഭവിക്കുന്ന യഹൂദ ജനത്തിനു പിന്തുണയുമായി രംഗത്തുവന്ന റബ്ബിമാര്‍ ബൈബിള്‍ വാക്യം ” പരദേശിയെ പീഢിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്” (പുറപ്പാട് 22:21) ഉദ്ധരിച്ചുകൊണ്ടാണ് കത്തു തയ്യാറാക്കിയിരിക്കുന്നത്.

യു.എസിലെ പുതിയ കുടിയേറ്റ നയങ്ങളില്‍ വന്‍ പ്രതിഷേധ സ്വരം ഉയരുമ്പോള്‍ രാജ്യത്തെ യഹൂദ അഭയാര്‍ത്ഥികളും കുടിയേറ്റ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിലാണ്.

ഇതിനെ അനുകൂലിച്ചുകൊണ്ടാണ് യഹൂദ അഭയാര്‍ത്ഥി സഹായ സംഘടനയായ എച്ച്ഐഎഎസ് കത്ത് പ്രസിദ്ധീകരിച്ചത്.

ഒരു യഹൂദനായിരിക്കുക എന്നാല്‍ നിയമം നീതിയുക്തവും കാരുണ്യ പൂര്‍ണ്ണവുമാണെന്ന് വാദിക്കുകയും, ക്രൂരതയുടെ അധികാരം പ്രയോഗിക്കുമ്പോള്‍ നിലവിളിക്കുകയും ചെയ്യുക എന്നതാണ് കത്തില്‍ പറയുന്നു.

യു.എസിലെ 45 സംസ്ഥാനങ്ങളില്‍നിന്നുള്ള യഹൂദ പുരോഹിതന്മാര്‍ ഒപ്പിട്ട കത്ത് ബുധനാഴ്ച എച്ച്ഐഎഎസിന്റെ വാര്‍ഷിക അഭയാര്‍ത്ഥി ശബത്തിനു മുന്നോടിയായി പുറത്തിറക്കി.

കണ്‍സര്‍വേറ്റീവ് പ്രസ്ഥാനങ്ങള്‍ ആദ്യമായി വൈദിക പട്ടം സ്വീകരിച്ച വനിതയായ ആമി ഐല്‍ബര്‍ഗ്, പ്രമുഖ മോഡേണ്‍ യാഥാസ്ഥിക റബ്ബി ഇര്‍വിംഗ് ഗ്രീന്‍ബര്‍ഗ്, ലോസ് ഏഞ്ചല്‍സിലെ സീനായ് സിന്നഗോഗിലെ റബ്ബി എമറിറ്റസ് ഡേവിഡ് തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.