മദ്ധ്യപ്രദേശില്‍ 3 മിഷണറി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
സത്ന: മദ്ധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്ന 3 പെന്തക്കോസ്തു വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു.
സത്ന ജില്ലയില്‍ മജ്ഗവാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്കൂള്‍ കേന്ദ്രീകരിച്ച് സുവിശേഷ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ചെന്നൈ സ്വദേശി സ്റ്റീഫന്‍ രാജ്കുമാര്‍ (40), മദ്ധ്യപ്രദേശിലെ രേവ സ്വദേശി ഹരിലാല്‍ (20) യു.പി. സ്വദേശി അനില്‍ കുമാര്‍ എന്നിവരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ഒക്ടോബര്‍ 3ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു ചെയ്തത്.
മൂവരും ഗോസ്പല്‍ എക്കോയിംങ് മിഷണറി സൊസൈറ്റി (GEMS) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. മൂവരും പണം നല്‍കി മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാജ ആരോപണത്തിലാണ് മജ്ഗവാന്‍ പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റ് സമയത്ത് മൂവരുടെയും പ്രവര്‍ത്തന സംബന്ധമായ രേഖകള്‍ (ബൈബിളുകള്‍ , പുസ്തകങ്ങള്‍ , സിഡി, പ്രോഗ്രാം പ്രൊജക്ട് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മദ്ധ്യപ്രദേശില്‍ സമീപകാലത്ത് ക്രിസ്ത്യന്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വന്‍ തോതില്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ട്.

