12 ക്രിസ്ത്യന്‍ മിഷണറിമാരെ തല അറുത്തു കുരിശില്‍ തൂക്കി
അലെപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ പ്രതികൂലങ്ങളുടെ മദ്ധ്യേ ധീരമായി കര്‍ത്തൃസേവ ചെയ്തു വന്ന മിഷണറി സംഘത്തിലെ 12 പേരെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തി കുരിശില്‍ തൂക്കി.
കൊല്ലപ്പെട്ടവരില്‍ 12 വയസ്സുള്ള ആണ്‍കുട്ടിയും രണ്ടു സ്ത്രീകളും ഉള്‍പ്പെടും. സിറിയയിലെ അലെപ്പോ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ആഗസ്റ്റ് 28-ന് ഈ പൈശാചിക കൃത്യം നടന്നത്. അലെപ്പോയിലെ വിവിധ പ്രദേശങ്ങളില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ഒരു സിറിയന്‍ ക്രൈസ്തവ മിനിസ്ട്രിയുടെ 41 കാരനായ നേതാവ്, (കൂടുതല്‍ ആക്രമണങ്ങളെ ഭയന്ന് മിനിസ്ട്രിയുടെ പേരും, കൊല്ലപ്പെട്ടവരുടം വിവരങ്ങളും പുറത്തുവിട്ടിട്ടില്ല) തന്റെ 12 വയസുള്ള മകന്‍ , രണ്ടു വനിതാ മിഷണറി പ്രവര്‍ത്തകര്‍ , ഇവര്‍ക്ക് 29,33 വയസ്സുണ്ട്, മിനിസ്ട്രിയുടെ സജീവ പ്രവര്‍ത്തകരായ മറ്റ് 8 പേര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരെ ആഗസ്റ്റ് 7ന് ഭീകരര്‍ കസ്റ്റഡിയിലെടുത്തു ഒളിത്താവളത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച് തങ്ങളുടെ ക്രൈസ്തവ വിശ്വാസം ത്യജിച്ച് ഇസ്ളാം മതത്തിലേക്കു തിരികെ വരാന്‍ നിര്‍ബന്ധിച്ചു. 12 പേരെയും വ്യത്യസ്ഥ സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഢനങ്ങള്‍ . എല്ലാവരും തങ്ങളുടെ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു. പിന്നീട് 12 വയസുള്ള മകന്റെ വിരലുകള്‍ ഛേദിച്ച് തന്റെ പിതാവിനോട് വിശ്വാസം ത്യജിക്കാന്‍ ആവശ്യപ്പെട്ടു. പിതാവ് അത് നിരസിച്ചു.
ഇതിനിടയില്‍ രണ്ടു വനിതകളെ നാട്ടുകാര്‍ നോക്കിനില്‍ക്കെ ക്രൂരമായി മാനഭംഗപ്പെടുത്തി. പിന്നീട് എല്ലാവരേയും തലയറുത്തു കൊലപ്പെടുത്തി. മരിക്കുന്നതിനു മുമ്പ് എല്ലാവരും ഉച്ചത്തില്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തിയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് കൊല്ലപ്പെട്ടവരെ പൊതുസ്ഥലത്ത് കുരിശില്‍ തറച്ചു. ഇവരുടെ ജഡം രണ്ടു ദിവസം കുരിശില്‍ കിടന്നു. ആരും നീക്കം ചെയ്യാന്‍ തയ്യാറായിരുന്നില്ല.

