പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അടൂർ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനായ മണക്കാല എബനേസർ പുത്തൻ വീട്ടിൽ പാസ്റ്റർ സൈമൺ ഗീവർഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മാർച്ച് 9 ന് തിങ്കളാഴ്ച രാവിലെ 8 ന് മണക്കാല ഭവനത്തിലെ ശുശ്രൂഷകൾക്കും 11 ന് ഐപിസി മണക്കാല ശാലേം സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്കും ശേഷം ഉച്ചക്ക് 1 ന് സഭാസെമിത്തേരിയിൽ.
അരനൂറ്റാണ്ടിലേറെയായി ഐപിസിയുടെ വിവിധ സെൻറ്റുകളിലെ ഉപ്പുതറ.
ഉറുകുന്ന്, ആര്യങ്കാവ്, കടമനിട്ട, പുത്തൻപീഠിക, പത്തനംതിട്ട, ആനിക്കാട്, ഇടക്കാട്, തെങ്ങമം, ഉറുകുന്ന്, ആര്യങ്കാവ്, കടമനിട്ട, പുത്തൻപീഠിക, പത്തനംതിട്ട, ആനിക്കാട്, ഇടക്കാട്, തെങ്ങമം, മണക്കാല, നെല്ലിമുകൾ, തഴവ, അഞ്ചൽ, നരിക്കൽ, ആനന്ദപള്ളി. എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.
ഭാര്യ: ലിലാമ്മ സൈമൺ (പത്തനാപുരം പുത്തൻ വീട്ടിൽ കുടുംബാംഗം).
മക്കൾ: സോമി സാംസൺ യുഎസ്), സൂസി ജോയി, സാലി മനോജ് (കശ്മീർ), ഷീബ പീറ്റർ. മരുമക്കൾ: സംസൺ ബഞ്ചമിൻ യുഎസ്), പരേതനായ ജോയി ഗീവർഗീസ്, പാസ്റ്റർ മനോജ് ഡാനിയേൽ (ജമ്മു കാശ്‌മീർ), പാസ്റ്റർ പീറ്റർ ബാബു.
കൊച്ചുമക്കൾ: ആൽവിൻ സാംസൺ& ക്രിസ്റ്റീന ആൽവിൻ, നെൽവിൻ സാംസൺ, ജോയൽ ജോയി, ജോഷ്വാ ജോയി, ഷോൺ ഡാനിയേൽ, ഷാരോൺ ഡാനിയേൽ, തബീഥ പീറ്റർ.

