സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

Breaking News Middle East

സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

ഗാസ: ഭീകര സംഘടന നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം ചില ഹമാസ് അംഗങ്ങള്‍ വ്യക്തിഗത ആയുധങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങിയതായി അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകര സംഘടന നേരിടുന്ന പ്രധാന ഭീഷണി രാഷ്ട്രീയ സൈനിക ഭീഷണികളല്ലെന്ന് മിഡില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

അംഗങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ ഹമാസ് ഇപ്പോള്‍ ഗുരുതരമായ വെല്ലുവിളി നേരിടുന്നു. ഇതേത്തുടര്‍ന്നാണ് പലരും ആയുധങ്ങളും സൈനിക ഉപകരണങ്ങളും വില്‍ക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഹമാസിനെ നിരായൂധീകരിക്കണമെന്ന് വാഷിംഗ്ടണും യെരുശലേമും നിര്‍ബന്ധം പിടിക്കുന്നത് തുടരുന്നതിനാല്‍ ഗാസ സമാധാന പദ്ധതിയില്‍ ഉള്‍പ്പെട്ട അമേരിക്ക, യിസ്രായേല്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയില്‍നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, രാഷ്ട്രീയ സമ്മര്‍ദ്ദം ഹമാസിനെ ബാധിച്ചു തുടങ്ങിയിരുന്നു.

ഗാസ മുനമ്പിലെ വര്‍ഷങ്ങളായി നിയന്ത്രണത്തിലായിരുന്ന ഹമാസിന്റെ പരാജയമാണ് നിലവിലെ പ്രതിസന്ധിക്കു കാരണണെന്നാണ് റിപ്പോര്‍ട്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.