മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

Asia Breaking News

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

കൊലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അനിവര്‍ ഇബ്രാഹിം ഫെബ്രുവരി 9-ന് രാജ്യത്തെ അനധികൃത ആരാധനാലയങ്ങളെ നിയമപ്രകാരം കൈകാര്യം ചെയ്യാന്‍ തദ്ദേശ കൌണ്‍സിലുകളോട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. മലേഷ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൌണ്‍സില്‍ ഓഫ് ബുദ്ധ മതം.

ക്രിസ്തുമതം, ഹിന്ദു മതം, സിഖ് മതം താവോയിസം പ്രധാനമന്ത്രിയോട് ശുചീകരണ സംരംഭം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

മലേഷ്യയിലുടനീളമുള്ള ക്രിസ്ത്യാനികള്‍ക്കും ചര്‍ച്ചുകള്‍ക്കും ഈ നിര്‍ദ്ദേശം വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം.

ആരാധനാലയങ്ങള്‍ ഔപചാരികമായി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വലിയ പീഢനങ്ങളെ നേരിടാന്‍ സാദ്ധ്യതയേറെയാണ്.

മലേഷ്യയുടെ സ്വാതന്ത്ര്യത്തിനു വളരെ മുമ്പു തന്നെ ചരിത്ര പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളെ ഈ നിര്‍ദ്ദേശം സംരക്ഷിക്കുമോ എന്നും സംഘടന സംശയം ഉന്നയിച്ചു.

മലേഷ്യയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യന്‍ ചര്‍ച്ചുകളും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവയാണ്. നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും സ്ഥല പരിമിതികള്‍ മൂലം സ്വന്തമായി ഭൂമിയില്ലാതെ കടകളിലോ മറ്റു സ്ഥലങ്ങളിലോ പ്രവര്‍ത്തിച്ചു വരുന്നു.

ഭൂരിപക്ഷ സഭകളും പാസ്റ്റര്‍മാരുടെ വീടുകളിലോ മറ്റോ ആണ് കൂടിവരുന്നത്. നിയമത്തിന്റെ പേരും പറഞ്ഞ് നടപടികള്‍ കൈക്കൊണ്ടാല്‍ ക്രൈസ്തവ സമൂഹം വന്‍ പ്രതിസന്ധികളെ നേരിടുവാന്‍ പോവുകയാണ്.

ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. രാജ്യത്ത് ജനസംഖ്യയില്‍ 63.5 ശതമാനവും ഇസ്ളാമാണ്. ക്രിസ്തു മതം 9.1 ശതമാനം മാത്രമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.