യിസ്രായേലിലെ യു.എസ്. അംബാസിഡറുടെ കൊച്ചുമക്കള്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി
യെരുശലേം: യു.എസിലെ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹനുബീസാന്‍ഡേഴ്സും ഭര്‍ത്താവും അവരുടെ 3 മക്കളായ സ്കാര്‍ലറ്റ്, ജോര്‍ജ്ജ്, വില്യംസ് എന്നിവര്‍ ക്രിസ്തുമസ് അവധിക്കാലത്ത് യിസ്രായേല്‍ ഭൂമി സന്ദര്‍ശിക്കാനെത്തിയിരുന്നു.
പുരാവസ്തു ഗവേഷകരോടൊപ്പം ബെന്യാമിന്‍ മേഖലയിലെ നയേലയ്ക്കു സമീപമുള്ള ഒരു ഗുഹ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. ബെന്യാമിന്‍ റീജിയണല്‍ കൌണ്‍സിലിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്.
കുടുംബത്തോടൊപ്പം കുട്ടികളുടെ മുത്തച്ഛനും യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും രാഷ്ട്രീയ ഉപദേഷ്ടാവും വൈ-യിസ്രായേല്‍ പ്രൊജക്ട് സ്ഥാപകനുമായ റൂട്ടി ലിബര്‍മാന്‍ ടൂറിനു തുടക്കം കുറിച്ചു.
ആദ്യത്തെ ഗുഹയില്‍ പ്രദേശ വാസികള്‍ക്ക് അറിയാവുന്നതുപോലെ രണ്ടാം നൂറ്റാണ്ടിലെ ഒരു ഭരണിയുടെ ഒരു ഭാഗം ഞങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞു. പുരാവസ്തു വകുപ്പിലെ സീനിയര്‍ ലക്ചര്‍ ഡോ. ദ്വിര്‍ രവിവ് പറഞ്ഞു.
എന്നിരുന്നാലും രണ്ടാമത്തെ ഗുഹ പര്യവേഷണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അപൂര്‍വ്വമായ നാണയങ്ങള്‍ കണ്ടെത്തി. എന്തെങ്കിലും കണ്ടെത്തിയാല്‍ അവ മനസ്സിലാക്കാന്‍ കുട്ടികളുടെ കൈവശം മെറ്റല്‍ ഡിക്ടറ്ററുകള്‍ നല്‍കിയിരുന്നു.
അവരുടെ തിരച്ചിലിനെത്തുടര്‍ന്നു ഗുഹ സ്കാന്‍ ചെയ്തപ്പോള്‍ അഞ്ച് നാണയങ്ങള്‍ കിട്ടി. ഇത് റോമന്‍ കാലഘട്ടത്തിന്റെ അവസാനത്തിലെ നാണയങ്ങളാണെന്നാണ് നിഗമനം.
അവര്‍ ആവേശത്തില്‍ നിറഞ്ഞു.കുട്ടികള്‍ നിലത്ത് പരതുന്നതും വിള്ളലുകളിലൂടെ ഇഴഞ്ഞുനീങ്ങുന്നതും അവര്‍ക്ക് ഇഷ്ടമായിരുന്നുവെന്ന് രവീവ് പറഞ്ഞു.
എന്റെ കുട്ടികള്‍ 2000 വര്‍ഷത്തിലേറെയായി കുഴിച്ചിട്ട നാണയങ്ങള്‍ പുറത്തെടുത്തത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഹക്കാബി മാദ്ധ്യമങ്ങളോടു പറഞ്ഞു.

