തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

Asia Breaking News Europe

തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ക്രിസ്തുമസ് സന്ദേശത്തില്‍ നെതന്യാഹു

യെരുശലേം: വെസ്റ്റ് ബാങ്കിലെ ജെനിനിലെ ഒരു ലാറ്റിന്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന തീപിടിത്തത്തെത്തുടര്‍ന്ന് തന്റെ യഹൂദ രാഷ്ട്രം ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു.

ബൈബിളില്‍ യഹൂദ്യ എന്നും ശമര്യ എന്നും അറിയപ്പെടുന്ന പ്രേശമാണ് വെസ്റ്റ് ബാങ്ക്. വ്യവസ്ഥാപിതമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം മേഖലയിലെ മറ്റിടങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം കുറഞ്ഞുവരികയാണെങ്കിലും യിസ്രായേലില്‍ വളരുകയാണ്. നെതന്യാഹു അഭിപ്രായപ്പെട്ടു.

യെരുശലേം നഗര മുനിസിപ്പാലിറ്റി എല്ലാ വര്‍ഷവും ക്രിസ്തുമസ് ട്രീ വിതരണം ചെയ്യുമ്പോള്‍ വ്യത്യസ്തമായി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പലസ്തീന്‍ പട്ടണമായ ജെനിനില്‍ പലസ്തീനികള്‍ ഹോളീ റെഡീമര്‍ പള്ളിയില്‍ ഒരു ക്രിസ്തുമസ് ട്രീ കത്തിച്ചു.

നെതന്യാഹു ഊന്നിപ്പറഞ്ഞു. മേഖലയിലുടനീളമുള്ള ക്രിസ്ത്യാനികള്‍ വ്യാപകമായ വിവേചനവും പീഢനവും നേരിടുന്നിടത്തെല്ലാം യിസ്രായേല്‍ അവര്‍ക്കുവേണ്ടി നിലകൊള്ളുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സംഭവത്തില്‍ ഹോളി റെഡീമര്‍ പള്ളിയിലെ ക്രിസ്തുമസ് ട്രീയും നേറ്റിവിറ്റി ഫോട്ടോയും നശിച്ചതായി പള്ളി അധികാരികള്‍ സ്ഥിരീകരിച്ചിരുന്നു. മദ്ധ്യ പൂര്‍വ്വ ദേശത്ത് ക്രിസ്ത്യന്‍ സമൂഹം അഭിവൃദ്ധി പ്രാപിക്കുന്ന ഒരേയൊരു രാജ്യം തങ്ങളുടെ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.