ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

Breaking News India

ഇന്ത്യയിലെ 44 ശതമാനം നഗരങ്ങളിലും രൂക്ഷമായ വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 44 ശതമാനത്തോളം നഗരങ്ങള്‍ അതീവ ഗുരുതരമായ വായു മലിനീകരണത്തിന്റെ പിടിയിലാണെന്നു സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ളീന്‍ എയര്‍ നടത്തിയ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 മുതല്‍ 2024 വരെയുള്ള കാലയളവിലെ ഉപഗ്രഹ വിവരങ്ങള്‍ വിശകലനം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം പരിശോധന നടത്തിയ 4041 നഗരങ്ങളില്‍ 1787 എണ്ണത്തിലും വായു നിലവാരം നിശ്ചിത മാനദണ്ഡങ്ങളേക്കാള്‍ വളരെ താഴെയാണെന്ന് കണ്ടെത്തി.

ഇത് കേവലം താല്‍ക്കാലികമായ പ്രതിഭാസമല്ലെന്നും മറിച്ച് സ്ഥിരമായ മലിനീകരണ ശ്രോതസ്സുകള്‍ മൂലമുണ്ടാകുന്ന ഘടനാപരമായ പ്രശ്നമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2025-ലെ കണക്കുകള്‍ പ്രകാരം അസമിലെ പട്ടണമാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം.

ഡല്‍ഹിയും യു.പി.യിലെ ഗാസിയാബാദും തൊട്ടു പിന്നിലുണ്ട്. നോയിഡ, ഗുരുഗ്രാം, ഗ്രേറ്റര്‍ നോയിഡ തുടങ്ങിയ നഗരങ്ങളും പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

വായു മലിനീകരണം യുവാക്കള്‍ക്കിടയില്‍ സൈനസെറ്റിസ് പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.