ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

Asia Breaking News Europe

ഹമാസ് ആക്രമണത്തിനുശേഷം തകര്‍ന്ന യിസ്രായേല്‍ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ലക്ഷം വാളണ്ടിയര്‍മാര്‍ എത്തി

2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ആക്രമണത്തെയും വടക്കന്‍ യിസ്രായേലില്‍ ഹിസ്ബുള്ളയുടെ ഷെല്ലാക്രമണത്തെയും തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ കാര്‍ഷിക മേഖലയില്‍നിന്നും പാലായനം ചെയ്തതിനെത്തുടര്‍ന്ന് യിസ്രായേലിന്റെ കൃഷിയിടങ്ങള്‍ സംരക്ഷിക്കാനായി ഒരു ലക്ഷത്തിലധികം വാളണ്ടിയര്‍മാര്‍ എത്തി.

ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഭയന്ന് പിന്മാറിയതിനാലോ യിസ്രായേല്‍ പ്രതിരോധ സേനയില്‍ റിസര്‍വ്വ് ഡ്യൂട്ടിക്കായി അവരെ വിളിച്ചതിനാലോ രാജ്യത്തുടനീളം യിസ്രായേലി കര്‍ഷകര്‍ക്ക് തൊഴിലാളികളില്ലാത്ത പ്രതിസന്ധികളുണ്ടായി. തായ് സര്‍ക്കാര്‍ യിസ്രായേലില്‍ ജോലി ചെയ്യുന്ന പൌരന്മാരെ അടിയന്തിര വിമാനങ്ങളില്‍ തിരികെ കൊണ്ടുപോയി.

ഇതേത്തുടര്‍ന്ന് യിസ്രായേലിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം തകിടം മറിഞ്ഞപ്പോള്‍ വിദേശത്തുനിന്നുമായി നിരവധി വാളണ്ടിയര്‍മാര്‍ പലവിധ കൃഷിഫാമുകളിലേക്ക് ഒഴുകിയെത്തി വിവിധ കൃഷിയിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ ജനിച്ച ഒലെ (കുടിയേറ്റക്കാരന്‍) ജോസഫ് ഗിറ്റ്ലര്‍ സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയായ ലെകെറ്റ് ആണ് വാളണ്ടിയര്‍മാരെ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തത്.

ഇത്തരത്തില്‍ ഒരു ലക്ഷത്തിലധികം വാളണ്ടിയര്‍മാര്‍ യിസ്രായേല്‍ രാഷ്ട്രത്തോടുള്ള സ്നേഹം പ്രകടിപ്പിച്ച് രാജ്യത്തേക്ക് ഒഴുകിയെത്തി സന്നദ്ധ സേവനം എന്ന നിലയിലും പ്രൊഫഷണല്‍ തൊഴിലായും ഏറ്റെടുത്തു. അങ്ങനെ യിസ്രായേലിന്റെ കാര്‍ഷിക സമൃദ്ധിക്ക് പുനര്‍ജീവന്‍ വച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.