പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ പാക്കിസ്ഥാന്‍ ദേശീയ ന്യൂനപക്ഷ കമമീഷന്‍ രൂപീകരണ ബില്‍ പാസ്സാക്കി

പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ പാക്കിസ്ഥാന്‍ ദേശീയ ന്യൂനപക്ഷ കമമീഷന്‍ രൂപീകരണ ബില്‍ പാസ്സാക്കി

Breaking News Top News

പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ പാക്കിസ്ഥാന്‍ ദേശീയ ന്യൂനപക്ഷ കമമീഷന്‍ രൂപീകരണ ബില്‍ പാസ്സാക്കി

ഇസ്ളാമബാദ്: 11 വര്‍ഷത്തെ വാദങ്ങള്‍ക്കും ജുഡിഷ്യല്‍ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം പാക്കിസ്ഥാന്‍ പാര്‍ലമെന്റ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരണ ബില്‍ പാസ്സാക്കി. ഡിസംബര്‍ 2-ന് സംയുക്ത സമ്മേളനത്തില്‍ 160 നിയമ സഭാംഗങ്ങള്‍ അനുകൂലമായും 79 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

ചില മത സംഘടനകളുടെ അംഗങ്ങള്‍ പ്രതിഷേധം നടത്തുകയും വോക്ക് ഔട്ട് നടത്തുകയും ചെയ്തു. നിയമ ലംഘനങ്ങള്‍ അന്വേഷിക്കുക, സര്‍ക്കാരിനെ ഉപദേശിക്കുക, ന്യൂനപക്ഷ ക്ഷേമം പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്യുക എന്നിവയ്ക്കായി 18 അംഗ സ്റ്റാറ്റ്യൂട്ടറി ബോഡിയും സൃഷ്ടിച്ചിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മുസ്ളീം ഇതര സമൂഹങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാന്‍ 2014-ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയായിരുന്നു. ഒട്ടേറെ പേര്‍ അനുകൂലമായും നിരവധി സംഘടനകള്‍ എതിര്‍ത്തും പോന്നതിനാലാണ് ഇത്രയും കാലതാമസമുണ്ടായത്. നിയമമന്ത്രി അസം നസീര്‍ തരാര്‍ നടപടിക്രമങ്ങള്‍ക്കിടെ നിയമത്തെ ന്യായീകരിച്ചു.

അത് ന്യൂനപക്ഷങ്ങളെ വ്യക്തമായി നിര്‍വ്വചിക്കുന്നു എന്ന് പറഞ്ഞു. പ്രധാനമന്ത്രി മൂന്നു വര്‍ഷത്തെ കാലാവധിയില്‍ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുമെന്ന് നിയമം അനുശാസിക്കുന്നു.

താഴ്ന്ന ജാതി പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ട് പേര്‍, മൂന്ന് ക്രിസ്ത്യാനികള്‍, 3 ഹിന്ദുക്കള്‍, ഒരു സിഖ്, ഒരു ബഹായ്, ഒരു പാഴ്സി രണ്ട് മുസ്ളീം മനുഷ്യാവകാശ വിദഗ്ദ്ധര്‍ എന്നിവര്‍ അംഗങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈൻസ് ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.