യുദ്ധം, ക്ഷാമം; സുഡാനില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ആളുകള്‍ മൃഗങ്ങളുടെ ഭക്ഷണം കഴിച്ച് ജീവന് നിലനിര്‍ത്തുന്നു
ഖാര്‍ത്തും: ആഭ്യന്തര യുദ്ധവും ക്ഷാമവും അലയടിക്കുന്ന ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ണീര്‍ക്കയത്തിലാണെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഡാന് സൈന്യവും വിമതരും തമ്മില്‍ രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പോരാട്ടത്തില്‍ ബോംബിങ്ങും ആക്രമണങ്ങളും ഭയന്ന് പതിനായിരങ്ങള്‍ പാലായനം ചെയ്തു.
എല്‍ഫാഷറില്‍ കുറഞ്ഞത് 2,60,000 സാധാരണക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നു. അവിടെ താമസിച്ചാല്‍ പട്ടിണിയോ, ബോംബാക്രമണത്തില്‍ ജീവന് നഷ്ടപ്പെടുകയോ, ഓടിപ്പോയാല്‍ മാനഭംഗത്തിനിരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന അവസ്ഥ. നഗരത്തിലെ അവസാനത്തെ ആശുപത്രിയും ബോംബാക്രമണത്തിനു വിധേയമായി.
പട്ടിണിയും ക്ഷാമവും മാത്രമല്ല കോളറാ പോലുള്ള പകര്‍ച്ചവ്യാധികളും ജനത്തെ അലട്ടുന്നു. ജീവന് നിലനിര്‍ത്താനായി പശുക്കള്‍, ഒട്ടകം, കഴുത മുതലായവയ്ക്കു നല്കുന്ന തീറ്റകളാണ് ഭക്ഷിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതു തിന്നുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ആഫ്രിക്കയിലെ വലിയ മൂന്നാമത്തെ രാജ്യമായ ഇവിടെ ഏകദേശം 15 ദശലക്ഷം ആളുകള്‍ പാലായനത്തിനു വിധേയരായി. പതിനായിരക്കണക്കിനു ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പട്ടിണി മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്‍ഫാഷര്‍, സംസം, തവില മുതലായ പ്രധാന പ്രദേശങ്ങളിലാണ് ആഭ്യന്തര യുദ്ധം രൂക്ഷം.
ഇതുവരെയായി ഒന്നരലക്ഷത്തിലധികം പേര് കൊല്ലപ്പെട്ടു. സുഡാനിലെ ജനസംഖ്യയുടെ ഏകദേശം 4 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ ഇരട്ടി വേദനയാണ് അനുഭവിക്കുന്നത്.
യുദ്ധത്തിന്റെ ഭീകരതയും ഒരു വശത്തുനിന്നുള്ള മതപരമായ വിവേചനവും വിശ്വാസികള്‍ നേരിടുന്നു. പരസ്പരം പോരടിക്കുന്ന കക്ഷികളില്‍നിന്നും ക്രിസ്ത്യാനികള്‍ നിരന്തരം പീഢനങ്ങള്‍ നേരിടുന്നു. ഫൌണ്ടേഷന് ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസിയിലെ ഗവേഷണ വിശകലന വിദഗ്ദ്ധയായ മറിയം വഹ്ബ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
165-ലധികം ചര്‍ച്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടി. 30 വര്‍ഷം പഴക്കമുള്ള ബഫ്രോയിലെ പെന്തക്കോസ്ത് ചര്‍ച്ച് കെട്ടിടം പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റി.
സുഡാനിലെ 96 ശതമാനവും സുന്നി ഇസ്ളാമികളാണ്. ദൈവമക്കള് സുഡാനിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക.