സ്കൂളുകളിലെ പ്രാര്‍ത്ഥനയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലെ പൊതു വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
യു.എസില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന തന്റെ പ്രതിജ്ഞ ട്രംപ് പുതുക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ വരാനിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു.
വൈറ്റ് ഹൌസ് റിലിജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഒത്തുകൂടിയ മ്യൂസിയം ഓഫ് ദി ബൈബിള്‍ വേദിയില്‍ സംസാരിക്കവേ തന്റെ ഉദ്ഘാടന ചടങ്ങില്‍ ട്രംപ് തന്റെ കുടുംബ ബൈബിള്‍ വാഷിംഗ്ടണ്‍ ഡിസി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നേരിട്ട് എത്തിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി.
ആയിരക്കണക്കിനു വര്‍ഷങ്ങളായി ബൈബിള്‍ നാഗരികത, ധാര്‍മ്മികത, കല, സാഹിത്യം എന്നിവയെ രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അത് പുറത്തറിയിക്കാനാവാത്ത ദശലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് പ്രത്യാസ, രോഗശാന്തി, പരിവര്‍ത്തനം എന്നിവ കൊണ്ടുവന്നിട്ടുണ്ട്.
ട്രംപ് പറഞ്ഞു. ബൈബിള്‍ അമേരിക്കന്‍ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതുകൊണ്ടാണ് അത് പ്രഖ്യാപിക്കുന്നതില്‍ എനിക്കു സന്തോഷമുള്ളത്.
നിമിഷങ്ങള്‍ക്കു മുമ്പ് എന്റെ അമ്മ നല്‍കി, ട്രംപ് കുടുംബ ബൈബിള്‍ ഞാന്‍ നേരിട്ട് എത്തിച്ചു. നീതിന്യായ വകുപ്പിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഒരു യോഗത്തില്‍ സംസാരിച്ച ട്രംപ് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയെ സംരക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പുകള്‍ പുറത്തിറക്കും.
അത് പൂര്‍ണ്ണ സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടുകളായി സ്കൂളുകളില്‍ മതത്തെച്ചൊല്ലി നടന്ന വിവാദപരമായ നിയമ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.