ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

Asia Breaking News Middle East

ചാവുകടല്‍ ചുരുളുകളുടെ മറഞ്ഞിരിക്കുന്ന അവ്യക്തതകള്‍ പുതിയ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്തു

ടെല്‍ അവീവ്: 70 വര്‍ഷത്തോളം പണ്ഡിതന്മാരെയും ഗവേഷകരെയും ഒരുപോലെ കുഴക്കിയ ചാവുകടല്‍ ചുരുളിലെ വായിച്ചെടുക്കാന്‍ കഴിയാത്ത അവ്യക്തമായ കൈയ്യക്ഷരങ്ങള്‍ കമ്പ്യുട്ടേഷണല്‍ രീതിയിലൂടെ അനാവരണം ചെയ്യുന്ന സാങ്കേതിക വിദ്യ രൂപകല്‍പ്പന ചെയ്തു.

ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലെ രണ്ട് ഗവേഷകരായ ബറാത്ത്കുരാര്‍, പ്രൊഫ. നാച്ച് ഡെര്‍ഷോവിറ്റ്സ് എന്നിവരാണ് പുരാതന ഗ്രന്ഥങ്ങളുടെയും കൈയ്യക്ഷരങ്ങളുടെയും കൂടുതല്‍ കൃത്യമായ വിശകലനം സാദ്ധ്യമാക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ചാവുകടല്‍ ചുരുള്‍ മറ്റ് ഗുണങ്ങള്‍ക്കൊപ്പം ശകലങ്ങള്‍ ഒരിക്കല്‍ ഒരേ ചുരുളില്‍പെട്ടതാണോ അതോ അതേ എഴുത്തുകാര്‍ എഴുതിയതാണോ എന്ന് പണ്ഡിതന്മാര്‍ക്ക് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

ഇതുമൂലം രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ യഹൂദ ജീവിതത്തെയും കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ തുറക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ഒരു ജേണലില്‍ പ്രസിദ്ധീകരണത്തിനായി ഇപ്പോള്‍ അവലോകനത്തിലുള്ള ഈ ഗവേഷണം കഴിഞ്ഞ മാസം യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയില്‍ നടന്ന 19-മത്തെ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് യഹൂദ പഠനത്തില്‍ അവതരിപ്പിച്ചു.

ഏകദേശം 950 കൈയ്യെഴുത്തു പ്രതികളില്‍ നിന്നുള്ള ആയിരക്കണക്കിനു ശകലങ്ങളാണ് ചാവുകടല്‍ ചുരുളുകളിലുള്ളത്. കൂടുതല്‍ നശീകരണത്തില്‍നിന്നും സംരക്ഷിക്കുന്നതിനായി യിസ്രായേല്‍ പുരാവസ്തു വകുപ്പ് ഗ്രന്ഥങ്ങള്‍ കര്‍ശനമായി നിയന്ത്രിത സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്നു.

മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ശകലങ്ങള്‍ വളരെ ശ്രദ്ധേയമായ രീതിയില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടെന്ന് പറയുന്നു.