വ്യാജ സന്യാസിമാരെ പിടിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഓപ്പറേഷന്; 14 പേര് അറസ്റ്റില്‍
ഡെറാഡൂണ്‍: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുന്നവരെയും പടികൂടാനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഓപ്പറേഷന് കാലനേമിയില്‍ 14 പേര് അറസ്റ്റില്‍.
വ്യാജ സിദ്ധന്മാരും സന്യാസികളുമായ ഇവര്‍ ജനങ്ങളെ കബളിപ്പിച്ച് മതം മാറ്റുന്നതായി കണ്ടെത്തിയെന്ന് സര്‍ക്കാര്‍. അറസ്റ്റിലായവരില്‍ ചിലര്‍ ബംഗ്ളാദേശികളാണെന്നും പോലീസ് അറിയിച്ചു.
ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമാണെന്ന് പരാതി വന്നതോടെയാണ് ഓപ്പറേഷന് കാലനേമി നടപ്പാക്കിയത്. ഇതുവഴി 550 പേരെ ചോദ്യം ചെയ്തു.
1182 പേര്‍ക്കെതിരെ നിയമ നടപടി എടുത്തു. ഇവരില്‍ 14 പേരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഓപ്പറേഷന് കാലനേമി ആരംഭിച്ചത്.
4000 പേരെ ചോദ്യം ചെയ്തു. ഹരിദ്വാറില്‍ 2704 പേരെ ചോദ്യം ചെയ്തു. ഇതില്‍ മൂന്നുപേരെ പിടികൂടി.
922 പേര് ഡെറാഡൂണില്‍ പരിശോധനയ്ക്ക് വിധേയരായപ്പോള്‍ അഞ്ച് പേര് അറസ്റ്റിലായി.

