രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വര്‍ദ്ധിച്ചതായി നാബാര്‍ഡിന്റെ ഗ്രാമീണ സര്‍വ്വേ
ന്യൂഡെല്‍ഹി: ഗ്രാമീണ മേഖലയില്‍ രാജ്യത്തെ 20 ശതമാനം വീടുകളിലും വരുമാനം വര്‍ദ്ധിച്ചതായി നബാര്‍ഡിന്റെ ഗ്രാമീണ സര്‍വ്വേ.
ഇതിനെ ഗ്രാമീണ സാമ്പത്തിക മേഖലയിലെ മുന്നേറ്റമായാണ് സര്‍വ്വേ കാണഉന്നത്. മാസവരുമാനത്തിലെ ശരാശരി വര്‍ദ്ധന 57.6 ശതമാനം വരെ വര്‍ദ്ധിച്ചതായി സര്‍വ്വേ പറയുന്നു.
ജോലിയിലും വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 74.7 ശതമാനം പേരും അടുത്ത വര്‍ഷം സാമ്പത്തിക നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.
56.2 ശതമാനം കൂടുതല്‍ നല്ല ജോലി സാദ്ധ്യത പ്രതീക്ഷിക്കുന്നു. പകുതിയിലേറെ ശതമാനം ഗ്രാമീണരും അംഗീകൃത ധനകാര്യ സ്ഥഫനങ്ങളില്‍ നിന്നാണ് വായ്പ എടുക്കുന്നതെന്നും സര്‍വ്വേ പറയുന്നു.
സാമ്പത്തിക വര്‍ദ്ധന പ്രതീക്ഷകള്‍ തുടങ്ങിയവ ഗ്രാമീണ മേഖലയുടെ പ്രചോദനത്തോടെയാണ് കാണിക്കുന്നതെന്നും സര്‍വ്വേ പറയുന്നു.
അടിസ്ഥാന സൌകര്യങ്ങളായ റോഡ്, വൈദ്യുതി, ജലം, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയില്‍ വളരുന്ന സംതൃപ്തി സര്‍വ്വേ പ്രതിഫലിപ്പിക്കുന്നു. ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സുസ്ഥിരതയും കണക്കാക്കുന്നു.
78.8 ശതമാനം കുടുംബങ്ങളും ഇപ്പോഴത്തെ വിലക്കയറ്റ നിരക്ക് 5 ശതമാനമോ അതില്‍ താഴെയോ ആണെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ പറയുന്നു.

