ചായയ്ക്കൊപ്പം മുട്ട കഴിക്കരുത്
പ്രോട്ടീനിനാലും മറ്റു പോഷകങ്ങളാലും സമൃദ്ധമായ ഒരു ആഹാര സാധനമാണ് മുട്ട. തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കാവുന്നതാണ്.
അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്ന വിറ്റാമിന്‍ ഡി മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വളരെ എളുപ്പത്തില്‍ പാചകം ചെയ്യുവാന്‍ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചായയോടൊപ്പമാകരുത്.
ഇത് ദോഷകരമാണ്. ചായയില്‍ ടാനിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയും ചായയും ഒരുമിച്ചു കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.
അതുപോലെ മുട്ടയുടെ ഒപ്പം വാഴപ്പഴം കഴിക്കരുത്. മുട്ട കഴിച്ചശേഷം വാഴപ്പഴം കഴിക്കുന്നതാണ് നല്ലത്. ഇല്ലായെങ്കില്‍ ദഹന പ്രശ്നം ഉണ്ടാകും.

