അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

Breaking News Health USA

അമേരിക്കയില്‍ പെട്രോളിയം അധിഷ്ഠിത കൃത്രിമ ഭക്ഷണ ചായങ്ങള്‍ക്ക് നിരോധനം

വാഷിംഗ്ടണ്‍: പൊതുജനാരോഗ്യ ആശങ്കകള്‍ക്ക് വിരാമം കുറിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സുപ്രധാനമായ ഒരു നാഴികക്കല്ലിന് തുടക്കമിടാന്‍ അമേരിക്കന്‍ ഭരണകൂടം മുന്നോട്ടു വരുന്നു.

ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഡോ. മേരി മക്കാരിയും ചൊവ്വാഴ്ച ഫെഡറല്‍ ഗവണ്മെന്റ് ദൈനംദിന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ സാധാരണമായി ഉപയോഗിക്കുന്ന കൃത്രിമ, പെട്രോളിയം അധിഷ്ഠിത ഭക്ഷ്യ ചായങ്ങള്‍ നിര്‍ത്തലാക്കാന്‍ തുടങ്ങഉമെന്ന് പ്രഖ്യാപിച്ചു.

ഇന്ന് പെട്രോളിയം അധിഷ്ഠിത ഭക്ഷണ ചായങ്ങള്‍ നീക്കം ചെയ്യാന്‍ എഫ് സിഎ നടപടി സ്വീകരിക്കുന്നു. ഡോ. മക്കാരി പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കന്‍ കുട്ടികള്‍ സിന്തറ്റിക് രാസവസ്തുക്കളുടെ വിഷ സൂപ്പിലാണ് കൂടുതലായി ജീവിക്കുന്നത്.

പെട്രേളിയം അധിഷ്ഠിത സിന്തറ്റിക് ഡൈകളും ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, പൊണ്ണത്തടി, പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം, കാന്‍സര്‍, ജിനോമിക് തടസ്സം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രഭാത ഭക്ഷണ ധാന്യങ്ങള്‍, മിഠായികള്‍, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങളില്‍നിന്ന് ഈ സിന്തറ്റിക് അഡിക്ടീവുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എഫ് സിഎ മുന്നോട്ടു വരും ഡോ. മക്കാരി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.