മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് കൌതുകകരമാകുന്നു
മനുഷ്യന്റെ ഭാവ വികാരങ്ങള്‍ മുഖത്തു പ്രകടമാക്കാന്‍ കഴിയുന്ന റോബോട്ട് വികസിപ്പിച്ച് ഗവേഷകര്‍. ആരിയ എന്നാണു പേര്. ബോയ് ഫ്രണ്ടിന്റെയും ഗേള്‍ ഫ്രണ്ടിന്റെയും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയും.
റൊമാന്റിക് പങ്കാളിയാകാന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. റോബോട്ടിന്റെ വില 1.75 ലക്ഷം ഡോളറാണ്. (ഏകദേശം ഒന്നര കോടി രൂപ).
അമേരിക്കയിലെ ലാസ്വേഗാസ് നഗരത്തില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് അരിയയെ പ്രദര്‍ശിപ്പിച്ചത്.
റിയല്‍ ബോട്ടിക്സ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. മനുഷ്യനെപ്പോലെതന്നെയിരിക്കുന്ന റോബോട്ടിനെ സൃഷ്ടിക്കാനാണ് ശ്രമമെന്ന് റിയല്‍ ബോട്ടിക്സ് മേധാവി ആന്‍ഡ്രു കിഗുവേല് പറഞ്ഞു.
നിങ്ങളാരാണെന്ന് ഓര്‍ത്തിരിക്കാന്‍ ആരിയയ്ക്കു കഴിയും. നിങ്ങളുടെ ഭാവ വികാരങ്ങളോട് പ്രതികരിക്കുകയും മുഖത്ത് ഭാവങ്ങള്‍ സൃഷ്ടിച്ചും കൈകള്‍ ചലിപ്പിച്ചും സംസാരിക്കും.
ഹെര്‍ എന്ന ഹോളീവുഡ് സിനിമയാണ് തങ്ങളുടെ ആശയത്തിനു പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരിയായുടെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി. പലര്‍ക്കും റോബോട്ടാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

