സ്ത്രീധന നിരോധന നിയമം ഭര്‍ത്താക്കന്മാര്‍ക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്തവിമര്‍ശനവുമായി സുപ്രീം കോടതി. ഭര്‍ക്കാക്കന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ വ്യക്തി വൈരാദ്യം തീര്‍ക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിവാഹിതയായ സ്ത്രീക്കു ഭര്‍ത്താവിന്റെയും ഭര്‍ത്തൃബന്ധുക്കളുടെയും ശാരീരിക-മാനസിക പീഢനങ്ങളില്‍നിന്നു സംരക്ഷണം നല്‍കുന്ന വകുപ്പാണിത്.
ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതുമൂലം സ്വാഭീകമായും വ്യക്തി വിരോധം തീര്‍ക്കുന്നതിന് ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത സമീപകാലത്തായി വര്‍ദ്ധിച്ചെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമ പരിരക്ഷ ഉപയോഗിച്ച് ഭാര്യയും ഭാര്യയുടെ കുടുംബവും നിരന്തരം ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ബംഗളുരുവില്‍ ഐടി കമ്പനി ജീവനക്കാരനായ അതുല്‍ സുഭാഷ് (34) ജീവനൊടുക്കിയ സംഭവം പരിഗണിക്കവേയാണ് സുപ്രീകോടതി നിരീക്ഷണം നടത്തിയത്.
ഭര്‍ത്താവിനും കുടുംബത്തിനുമെതിരായ ഭാര്യയുടെ വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഒരു ഉപകരണമായി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരം കേസുകളില്‍ സൂക്ഷ്മമായി പരിശോധന നടത്തിയില്ലെങ്കില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകും.
അതേ സമയം ക്രൂരതയ്ക്കിരയായ സ്ത്രീകള്‍ മൌനം പാലിക്കണമെന്നു പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. 498 എ വകുപ്പ് സ്ത്രീയുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

