വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം

വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം

Breaking News Europe

വടക്കന്‍ അയര്‍ലണ്ടില്‍ പകുതിയോളം സുവിശേഷ വിഹിത സഭക്കാര്‍-പഠനം

ബല്‍ഫാസ്റ്റ്: കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ അയര്‍ലണ്ടില്‍ നിന്നും വരുന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം വടക്കന്‍ അയര്‍ലണ്ടിലെ ജനസംഖ്യയില്‍ പകുതിയോളം ജനത സുവിശേഷ വിഹിത സഭാവിശ്വാസികളെന്ന് പഠനം. ഇവാഞ്ചലിക്കല്‍ അലയന്‍സ് നടത്തിയ ഒരു സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.

പഠനത്തിനായി രണ്ട് വോട്ടെടുപ്പുകള്‍ നടത്തി. പൊതുജനങ്ങളിലെ 1005 അംഗങ്ങളില്‍ഒന്ന് ഇവാഞ്ചലിക്കല്‍ അലയന്‍സ് നോര്‍ത്തേണ്‍ അലയന്‍സ് 2083 ആളുകളില്‍ മറ്റൊന്ന്.

വടക്കന്‍ അയര്‍ലണ്ടിലെ പകുതിയോളം ആളുകളും തങ്ങള്‍ സുവിശേഷ ക്രിസ്ത്യാനികളായി വിശേഷിപ്പിക്കുന്നു. ഇവരില്‍ അഞ്ചില്‍ രണ്ടു പേര്‍ തങ്ങള്‍ സുവിശേഷകരാണെന്ന് പറഞ്ഞു.

കത്തോലിക്കാ വിശ്വാസികളില്‍ മൂന്നിലൊന്ന് 38ശതമാനം പേരും തങ്ങളെ സുവിശേഷകരായി കണക്കാക്കുന്നു. പഠനത്തില്‍നിന്നുള്ള മറ്റ് കണ്ടെത്തലുകള്‍ കാണിക്കുന്നത് വടക്കന്‍ അയര്‍ലണ്ടിലെ മൂന്നിലൊന്ന് 35 ശതമാനം ആളുകള്‍ ഓരോ ആഴ്ചയും പ്രാര്‍ത്ഥിക്കുന്നു.

നാലിലൊന്ന് പേര്‍ 23 ശതമാനം പള്ളികളില്‍ പോകുന്നു. 10-ല്‍ ഒരാള്‍ 13 ശതമാനം തങ്ങള്‍ ആഴ്ചതോറും ബൈബിള്‍ വായിക്കുന്നതായി പറഞ്ഞു.

ഇവാഞ്ചലിക്കല്‍ അലയന്‍സ് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ പുതിയ റിപ്പോര്‍ട്ട് ഗുഡ്ന്യൂസ് പീപ്പിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

അയര്‍ലണ്ടിലെ ജനസംഖ്യയില്‍ 75 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതില്‍ 69.1 ശതമാനവും കത്തോലിക്കരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.