സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു ക്രൈസ്തവനു നാലര വര്‍ഷം തടവു ശിക്ഷ
ഹാനോയ്: സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ ക്രൈസ്തവന് നാലര വര്‍ഷം തടവു ശിക്ഷ ലഭിച്ചു. വിയറ്റ്നാമില്‍ സെന്‍ട്രല്‍ ഹൈലാന്‍ഡില്‍ മോണ്ടഗ്നര്ഡ് ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ട നെയ് വൈ ബ്ളാങ് (48) എന്ന വീട്ടുടമസ്ഥനാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം ക്രമീകരിക്കപ്പെട്ടതിനു ശിക്ഷിക്കപ്പെട്ടത്.
സെന്‍ട്രല്‍ ഹൈന്ഡ്സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ കീഴിലാണ് വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ചത്. നിയമ പരിരക്ഷയൊന്നും ബാധകമല്ലാതെയാണ് ശിക്ഷ വിധിച്ചതെന്നു സഭയുടെ സ്ഥാപകനായ പാസ്റ്റര്‍ അംഗ ഒരു മാധ്യമത്തോടു പറഞ്ഞു.
സ്റ്റെയ്റ്റ്സിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമാണ് ശിക്ഷയെന്നും അദ്ദേഹം ആരോപിച്ചു. ഈ സഭയുടെ ആരാധന നിയമ വിരുദ്ധമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
എന്നാല്‍ സ്വന്തം വീട്ടില്‍ ആര്‍ക്കും മതപരമായി ആരാധിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മോണ്ഗ്നാര്ഡ് സമൂഹത്തില്‍നിന്നുമാണ് ബ്ളാങ് ക്രിസ്തു വിശ്വാസത്തിലേക്കു വന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ അംഗീകരിക്കുന്നില്ല.

