പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍

Breaking News Health

പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ നേരിടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍
ഇന്ന് ജീവിതത്തിരക്കിനിടിയില്‍ പ്രഭാത ഭക്ഷണം പോലും മറക്കുകയും മനപൂര്‍വ്വം ഒഴിവാക്കുന്നവരുമാണ് നല്ലൊരു വിഭാഗം ആളുകളും.

ഈ ശീലം അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. തലേരാത്രിയില്‍ അത്താഴവും കഴിച്ചശേഷം ഏതാണ്ട് 12 മണിക്കൂറെങ്കിലും ഒന്നും കഴിക്കാതിരുന്നതിനുശേഷം കഴിക്കുന്നതാണല്ലോ പ്രഭാത ഭക്ഷണം. ഒരു നീണ്ട ഉപവാസത്തിനുശേഷം ആണ് പ്രഭാത ഭക്ഷണം കഴിക്കുന്നതു തന്നെ.

അതുകൊണ്ടാണ് പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്. മുഴുവന്‍ ദിവസത്തേക്കും ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിന്റെ അടിസ്ഥാന ശ്രോതസ്സും പ്രഭാത ഭക്ഷണം തന്നെയാണ്. ഭക്ഷണം സ്വാദിഷ്ടമായാല്‍ മാത്രം പോരാ പോഷക സമൃദ്ധവുമായിരിക്കണം.

രാവിലത്തെ ഭക്ഷണം നമ്മുടെ ഊര്‍ജ്ജ നില ഉയര്‍ത്തുകയും മുഴുവന്‍ ദിവസത്തെയും പ്രസരിപ്പുള്ളതാക്കുകയും ചെയ്യുന്നു.

രാവിലെ കഴിക്കുന്ന ആഹാരം തലച്ചോറിനുള്ളതാണ്. ബ്രോക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയ്ന്‍ എന്നാണ് ശാസ്ത്രം പറയുന്നത്. അത്താഴം കഴിഞ്ഞ് രാവിലെ ഉണരുന്നതുവരെ ഭക്ഷണമൊന്നും കഴിക്കുന്നില്ല.

ഇത് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില കുറയ്ക്കുന്നു. അതോടെ തലച്ചോറിനു വേണ്ട പോഷകം കിട്ടാതെ വരുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും ചെയ്യുന്നു. അതുകൊണ്ട് ഏകാഗ്രത ശ്രദ്ധ തുടങ്ങിയവ കുറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.