കടുകെണ്ണ ശരീരത്തിന് ദോഷം; അമേരിക്ക, കാനഡ, യൂറോപ്പ് ഭക്ഷ്യ ഉപയോഗത്തിനു നിരോധനം
കടുകെണ്ണ ഭക്ഷണ വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്നതില്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ മുന്‍പന്തിയിലാണ്. കടുകെണ്ണ ശരീരത്തില്‍നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുമെന്നും ഇവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നതിനാലാണിത്.
അതേ സയമം അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ കടുകെണ്ണ ഭക്ഷ്യ ഉപയോഗത്തിന് ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
ഇതിനുള്ളില്‍ അടങ്ങിയിരിക്കുന്ന എറുസിക് ആസിഡാണ് ഈ രാജ്യങ്ങള്‍ കടുകെണ്ണ നിരോധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇത് ഒരു തരം കൊഴുപ്പടങ്ങിയ ആസിഡാണ്. അതിനാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമായാണ് കണക്കാക്കുന്നത്.
ദഹന പ്രക്രീയ ഇവ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കൃത്യമായി നടക്കില്ലെന്നും ഇത് മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നു.
ഇത് ഓര്‍മ്മക്കുറവ് പോലുള്ള മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അമേരിക്കയില്‍ കടുകെണ്ണ മുടി സംരക്ഷണം, ചര്‍മ്മ സംരക്ഷണം എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
അമേരിക്കയിലും യൂറോപ്പിലും കടുകെണ്ണയ്ക്ക് പകരം സോയാബിന്‍ എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

