പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക
വാഷിംഗടണ്‍ : പ്രായത്തെ കുറയ്ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നല്ല ആരോഗ്യവും മികച്ച ശരീര ഘടനയും ലഭിക്കാനായി 30 വയസ്സാകുമ്പോഴേ പലരും ശ്രദ്ധ ചെലുത്തി പോകാറുണ്ട്. വ്യായാമവും ചര്‍മ്മ സംരക്ഷണവുമൊക്കെ പ്രായാധിക്യത്തെ പിന്നിലാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
എന്നാല്‍ ഇതിനേക്കാള്‍ വലിയതും വളരെ ശ്രദ്ധിക്കേണ്ടതുമായ ഒരു കാരംയ കൂടിയുണ്ട്. അത് ശരിയായ ഉറക്കമാണ്. പ്രായം വേഗം കൂടാനുള്ള കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്നും രാത്രിയില്‍ മതിയായ ഉറക്കമില്ലെങ്കില്‍ എന്തൊക്കെ ചെയ്താലും ഒരു പക്ഷെ പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്നും ന്യുയോര്‍ക്കിലെ റേഗ നീല്‍ പോള്‍വിന്‍ പറയുന്നു. ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഉറക്കത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിവരിച്ചത്.
വേഗത്തില്‍ പ്രായമാകാന്‍ കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ജനിതക ഘടകങ്ങളും മറ്റൊന്ന് ജീവിത ശൈലിയും ആല്‍ക്കഹോള്‍ ഉപയോഗം, പുകവലി, ഭക്ഷണ ക്രമം, വ്യായാമം, മാനസിക സമ്മര്‍ദ്ദം ഇവയൊക്കെയാണ്. ഇന്ന് തിരക്കേറിയ ജീവിതത്തിനിടെ പലര്‍ക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ല.
രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിലൂടെ മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം പ്രതിരോധശേഷി ഊര്‍ജ്ജം എന്നിവ മെച്ചപ്പെടുന്നു.
മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, അമിത വണ്ണം, വിഷാദം, മാനസിക സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ , പ്രമേഹം എന്നിവയ്ക്ക് കാരണമാകാം. ശരിയായ ഉറക്കം ലഭിക്കാത്തത് ത്വക്കില്‍ ചുളിവുകള്‍ വീഴാനും അയഞ്ഞ് തൂങ്ങാനും ചര്‍മ്മം വേഗത്തില്‍ വാര്‍ദ്ധക്യാവസ്ഥയിലെത്താനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രായം കൂടുന്തോറും ചര്‍മ്മത്തെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കുന്ന കൊളാജന്‍ , ഇലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകളുടെ ശക്തി കുറയാന്‍ അപര്യാപ്തമായ ഉറക്കം വഴിവെയ്ക്കുമെന്ന് മറ്റു ചില പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

