ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി
ഒര്‍ലാന്റോ: ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് യിസ്രായേല്‍ 365-ന്റെ സ്ഥാപകനായ റബ്ബി ടുലി വെയ്സ്. ക്രിസ്ത്യാനികളും യഹൂദന്മാരും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ബൈബിളിലുടനീളം യിസ്രായേലിന്റെ പ്രാധാന്യം തന്റെ ജനങ്ങളോടുള്ള ദൈവസ്നേഹവും പങ്കുവെയ്ക്കുന്നതിനുമായി റബ്ബി ടുലി തന്റെ ജീവിതം മുന്നോട്ടു വയ്ക്കുകയാണ്.
ചിലര്‍ യിസ്രായേലിനെ നിസ്സാരമായി കാണുന്നു എന്നും മറ്റുള്ളവര്‍ ഭൂമിയില്‍നിന്ന് വിച്ഛേദിക്കപ്പേട്ടുവെന്നും റബ്ബി വിശ്വസിക്കുന്നു. നിര്‍ദ്ദിഷ്ട ജനം ഒരു പ്രത്യേക പ്രദേശത്ത് ആയിരിക്കുന്നതിന് ദൈവത്തിനു വളരെ കൃത്യമായ ഒരു പദ്ധതി ഉണ്ടായിരുന്നു.
കൂടാതെ എല്ലാ ഭൂപ്രകൃതിയും ഭൂമിശാസ്ത്രവും ബൈബിള്‍ മനസ്സിലാക്കുന്നതിനു അത്യന്താപേക്ഷിതമാണ്. യഹൂദ ജനം ഇത്രയും കാലം യിസ്രായേലിനു പുറത്തായിരുന്നതിനാല്‍ ബൈബിള്‍ വിച്ഛേദിക്കപ്പെട്ടു.
യിസ്രായേലില്‍നിന്ന് ഭൂമി, ക്രിസ്ത്യന്‍ സമൂഹം ബൈബിളിന്റെ നാട്ടില്‍നിന്നും വിച്ഛേദിക്കപ്പെട്ടു. ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റബ്ബി പറഞ്ഞു. യഹൂദന്മാരുടെയും യിസ്രായേല്‍ നാടിന്റെയും പുനരൈക്യവും ഒരു വിവാഹ ബന്ധം പോലെ തോന്നുന്നു.
ലോകാവസാനത്തിനു മുമ്പ് തന്നെ ഇത് നടക്കുമെന്ന് തിരുവെഴുത്തുകളുടെ ഭാഗങ്ങള്‍ ഇത് അടയാളപ്പെടുത്തുന്നു. യിസ്രായേലിന്റെ പങ്ക് മനസ്സിലാക്കിയതോടെ ഞാന്‍ ബൈബിളിനെ ശരിക്കും വിലമതിക്കാന്‍ തുടങ്ങി.
ബൈബിളിനെ മനസ്സിലാക്കുന്നതിലൂടെ ലോകത്ത് യിസ്രായേലിന്റെ പങ്കിനെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യിസ്രായേല്‍ ജനത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കുമായി രൂപം നല്‍കിയ യിസ്രായേല്‍ 365 എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ് റബ്ബി ടുലി.

