റഷ്യന്‍ , യുക്രേനിയന്‍ ക്രിസ്ത്യന്‍ നേതാക്കള്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുന്നു
ക്രിമിയ: റഷ്യ-യുക്രൈന് യുദ്ധം ഒന്നര വര്‍ഷമായി തുടരുകയാണ്. എന്നാല്‍ ഇരു രാജ്യത്തെയും ക്രൈസ്തവരായ നേതാക്കള്‍ ഒറ്റ രാജ്യത്താണ്.
അത് ദൈവരാജ്യമാണ്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ക്രൈസ്തവ നേതാക്കള്‍ പരസ്പരം ക്ഷമിക്കുന്ന കാഴ്ചയുടെ കാണാപുറമാണ് വാര്‍ത്തയാകുന്നത്.
യുക്രൈന് -ക്രിമിയ ഉപദ്വീപ് പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലത്തിന് യുക്രൈന് മിസൈലുകള്‍ കേടു വരുത്തി. റഷ്യന്‍ അധിനിവേശ പ്രദേശത്തിന്റെ മുന്‍നിരയില്‍ നിന്ന് വളരെ പിറകിലാണ് ചോന്ഹാര് പാലം സ്ഥിതി ചെയ്യുന്നത്.
2014 മുതല്‍ റഷ്യ ക്രിമിയയെ നിയന്ത്രിച്ചു വരുന്നു. യുക്രൈന് പ്രത്യാക്രമണത്തിന്റെ ഫലമായി പാലം ആക്രമിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് റഷ്യന്‍ സൈന്യത്തിന് സഞ്ചാര സ്വാതന്ത്ര്യം അടഞ്ഞു.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ എട്ട് ഗ്രാമങ്ങള്‍ യുക്രൈന് വീണ്ടെടുക്കുകയുണ്ടായി. യുദ്ധം പല പാലങ്ങളെയും തകര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചു. രണ്ടു വശത്തും ക്രൈസ്തവര്‍ ജീവിക്കുന്നു.
ഇവിടങ്ങളില്‍ സുവിശേഷ മിഷന് പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ട്രാന്‍സ് വേള്‍ഡ് റേഡിയോ റഷ്യയിലും യുക്രൈനിലും സുവിശേഷ സന്ദേശ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു.
റഷ്യക്കാരും യുക്രേനിയക്കാരും തമ്മിലുള്ള ബന്ധത്തിനു തടസ്സങ്ങളുണ്ട് എന്നതു യഥാര്‍ത്ഥമാണ്. ഇരു രാജ്യങ്ങളിലുമുള്ളവര്‍ ഭൂമിശാസ്ത്രപരമായി മാത്രമല്ല, ഭാഷാപരമായും, സാംസ്ക്കാരികമായും അടുത്ത ബന്ധമുള്ളവരുമാണ്.
യുദ്ധത്തിന്റെ നടുവിലും അവര്‍ ഇപ്പോള്‍ ഒറ്റ പൌരത്വത്തിലാണ്. അത് ദൈവരാജ്യത്തിന്റെ പൌരത്വം. ഇരു രാജ്യങ്ങളിലെയും ഭിന്നതകള്‍ മറന്ന് ഒന്നിക്കുകയാണ് ട്രാന്വേള്ഡിന്റെ പ്രസിഡന്റും സിഇഒയുമായ ലോറന് ലിസി പറയുന്നു.
ഞങ്ങളുടെ പ്രവര്‍ത്തകര്‍ അനുരഞ്ജനത്തിന്റെ പാതകള്‍ തുറന്നിടുന്നു. ദൈവം കൂടുതലായി പ്രവര്‍ത്തിക്കട്ടെ. ലോറന് പ്രത്യാശിക്കുന്നു.

