പുരാതന ഫറവോന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഗവേഷകര്‍
കെയ്റോ: ഈജിപ്ഷ്യന്‍ ഫറവോന്മാരില്‍ ഏറ്റവും കൂടുതല്‍ ലോക ശ്രദ്ധ നേടിയ ഒരാളായി തീര്‍ന്നിരിക്കുകയാണ് തുത്തന്‍ഖാമന്‍ .
1922-ല്‍ നൈല്‍ നദിയുടെ തീരത്ത് ലക്സര്‍ നഗരത്തിനടുത്തുള്ള വാലി ഓഫ് കിംഗ്സില്‍ ഇംഗ്ളീഷ് ആര്‍ക്കിയോളജിസ്റ്റായ ഹൊവാര്‍ഡ് കാര്‍ട്ടര്‍ ആണ് തുത്തന്‍ഖാമന്റെ കല്ലറ കണ്ടെത്തത്തിയത്. ബിസി 1332 ബിസി 1323 കാലഘട്ടത്തില്‍ ഈജിപ്റ്റിലെ ഫറവോ ആയിരുന്നു തുത്തന്‍ഖാമന്‍ .
തുത്തന്‍ഖാമന്റെ ശരിക്കുമുള്ള മുഖം എങ്ങനെയാണെന്ന് തിരിച്ചറിയില്ലായിരുന്നു. കല്ലറയില്‍നിന്ന് ലഭിച്ച മുഖംമൂടിയിലൂടെയാണ് പലരും തുത്തന്‍ഖാമനെ ഓര്‍ക്കുന്നത്. ഇപ്പോഴിതാ ഓസ്ട്രേലിയ, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ ചേര്‍ന്ന് 3,300 വര്‍ഷത്തിനുശേഷം തുത്തന്‍ഖാമന്റെ മുഖത്തിന് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ്.
തുത്തന്‍ഖാമന്റെ പുതിയ ഡിജിറ്റല്‍ ഫേഷ്യല്‍ റികണ്‍സ്ട്രക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍ . കാഴ്ചയില്‍ ഒരു കൌമാരക്കാരനെപ്പോലെ തോന്നിക്കുന്ന മുഖമായിരുന്നു തുത്തന്‍ഖാമന്റെതെന്ന് ഈ ചിത്രത്തിലൂടെ മനസ്സിലാക്കി. 1983-ലാണ് തുത്തന്‍ഖാമന്റെ മുഖം പുനസൃഷ്ടിക്കാനുള്ള ആദ്യ ശ്രമം നടന്നത്.
18-ാം രാജവംശത്തില്‍പ്പെട്ട തുത്തന്‍ഖാമന്‍ എട്ടോ ഒന്‍പതോ വയസ്സുള്ളപ്പോള്‍ അധികാരത്തിലേറിയെന്ന് പറയപ്പെടുന്നു. 19 വയസ്സുള്ളപ്പോഴാണ് മരിച്ചതെന്നു പറയപ്പെടുന്നു.
പക്ഷെ എങ്ങനെയാണ് മരിച്ചതെന്ന് ഇന്നൊരു തര്‍ക്ക വിഷയമാണ്. കാലിലെ ഒടിവ് രഥത്തില്‍നിന്നുള്ള വീഴ്ച തുടങ്ങി മലേറിയവരെ ഒട്ടനവധി കംവദന്തികള്‍ ഉണ്ട്.
തുത്തന്‍ഖാമന്റെ ജീവിതം ഇന്നും ശാസ്ത്രലോകത്തിനൊരു നിഗൂഢ വിഷയം തന്നെയാണ്.

