മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി

മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി

Breaking News India

മണിപ്പൂരില്‍ 3 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി
ഇംഫാല്‍ ‍: മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ബിജെപി സര്‍ക്കാര്‍ പൊളിച്ചു നീക്കി.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ചാണ് ചര്‍ച്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളാണ് പൊളിച്ചത്. കാത്തലിക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ച് എന്നിവയാണ് പൊളിച്ചു നീക്കിയത്.

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിവാക്കാനായുള്ള നടപടിയുടെ ഭാഗമായാണ് പൊളിച്ചതെന്നാണ് വിശദീകരണം. പള്ളി പൊളിക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇവ പൊളിച്ചു നീക്കിയത്.

ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളായ മണിപ്പൂരില്‍ ‍, പള്ളികള്‍ പൊളിച്ചു നീക്കിയ സംഭവത്തെ ക്രൈസ്തവ സംഘടനകള്‍ അപലപിച്ചു.

സംഭവം ഞെട്ടിക്കുന്നതാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഓഫ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ അഭിപ്രായപ്പെട്ടു.

ബീഹാറില്‍ ഈസ്റ്റര്‍ ആഘോഷത്തിനെത്തിയ ക്രൈസ്തവ നേതാക്കളെ മതപരിവര്‍ത്തന ഭീഷണി ആരോപിച്ച് ആക്രമണുണ്ടാക്കിയ സംഭവത്തെയും ഫോറം അപലപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.