ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

Breaking News Health

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം
ഹെഡ്ഫോണുകള്‍ ഇയര്‍ ഫോണുകള്‍ എന്നിവ ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് കൌമാരക്കാരെയും യുവാക്കളെയും വന്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്.

ഇതുമൂലം ഈ പ്രായത്തിലുള്ള 100 കോടി പേരുടെ കേള്‍വി ശക്തി നഷ്ടമായേക്കുമെന്ന് ബിഎംജെ ഗ്ളോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൌത്ത് കാലിഫോര്‍ണിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

ലോകത്തിലെ എല്ലാ സര്‍ക്കാരുകളും ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായി ‘സുരക്ഷിത ശ്രവണം’ നയങ്ങള്‍ക്ക് അടിയന്തിരമായി മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും പഠനത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

ഡബ്ളിയു എച്ച് ഒയുടെ നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്ത് 43 കോടി ജനങ്ങള്‍ കേള്‍വിക്കുറവ് അനുഭവിക്കുന്നുണ്ട്.

പലപ്പോഴും 105 ഡെസിബെല്‍ വരെ ഉയര്‍ന്ന ശബ്ദത്തിലാണ് ഉപയോക്താക്കള്‍ ഹെഡ്സെറ്റ്, ഇയര്‍ഫോണ്‍ പോലുള്ള വ്യക്തി ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്.

സംഗീത വേദികളിലെ ശരാശരി ശബ്ദ നില 104 മുതല്‍ 12 ഡിബി വരെയാണ്. 33 പഠനങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.