സ്ത്രീ-പുരുഷ അനുപാതം ഏറ്റവും മികച്ചത് കേരളത്തില്‍
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്.
ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020-ലെ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
കേരളത്തില്‍ ആയിരം സ്ത്രീകള്‍ക്ക് 974 പുരുഷന്മാര് എന്നാണ് കണക്ക്. ഉത്തരഖണ്ഡില്‍ ആയിരം പുരുഷന്മാര്ക്ക് 844 സ്ത്രീകളാണുള്ളത്.
2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാര്ക്ക് 904 സ്ത്രീകള്‍ എന്നത് 2018-20 കാലയളവില്‍ 907 ആയി.
അഞ്ചു തലമുറകള്‍ പിന്നിട്ടെങ്കിലും 70 ശതമാനം സ്ത്രീകള്‍ക്ക് ഇപ്പോഴും കുടുംബ സ്വത്തുക്കള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങള്‍ക്കോ ഉള്ള അവകാശമില്ലെന്നും റിപ്പോര്‍ട്ടില്‍നിന്നും വ്യക്തമാകുന്നു.

