കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

Breaking News Health

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും
ജീവിതത്തില്‍ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കാത്തവര്‍ ആരുമില്ല. കാരണം ദൈവം കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാണ് കണ്ണീര്‍ ‍.

കണ്ണിന്റെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം അവയില്‍ ബാഷിപീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തവും കണ്ണിലെ നേര്‍ത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചില്‍ ‍, ചൊറിച്ചില്‍ ‍, ചുവപ്പ്, തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍ ‍.

തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം, വൃത്തി ഹീനത എന്നിവ വരള്‍ച്ചയെ ശക്തമാക്കും. നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും, ടിവിയുമൊക്കെ ക്രമീകരിക്കാന്‍ ‍.

കണ്ണുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണം. പൊടിപടലങ്ങളുള്ള ഔട്ട്ഡോറിലാണ് ജോലിയെങ്കില്‍ കണ്ണട നിര്‍ബന്ധമായും ധരിക്കണം.

കണ്ണു മൂടുന്ന തരത്തിലുള്ള കണ്ണടകള്‍ ധരിക്കണം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കക്കുന്നത് വരള്‍ച്ചയെ ചെറുക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കൃത്യമായ ഉറക്കവും ആവശ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.