യിസ്രായേലില്‍ 2700 വര്‍ഷം പഴക്കമുള്ള പേപൈറസ് എഴുത്ത് കണ്ടെത്തി
യെരുശലേം: യിസ്രായേലില്‍ ഒന്നാം യെരുശലേം ദൈവലയ കാലഘട്ടത്തു എഴുതപ്പെട്ട പേപൈറസ് ചുരുളിന്റെ ഭാഗം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
2700 വര്‍ഷം മുമ്പ് പാലിയോ ഹീബ്രു ഭാഷയില്‍ ടു യിശ്മായേല്‍ സെന്‍ഡ് എന്ന് ആരംഭിക്കുന്ന 7 വരി എഴുത്താണിത്.
വചനം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ പറഞ്ഞു. കണ്ടെത്തിയ ചുരുള്‍ ഭാഗം കഴിഞ്ഞ ബുധനാഴ്ച പ്രദര്‍ശനത്തിന് വെയ്ക്കുകയുണ്ടായി.
ഇത് ആര്‍ക്ക് എവിടേക്ക് എഴുതി എന്നത് കൃത്യമായി അറിയാന്‍ കഴിയില്ലെന്ന് ഐഎഎയുടെ ജൂഡയിന് ഡിസര്‍ട്ട് സ്ക്രോള്‍സ് യൂണിറ്റ് ഡയറക്ടര്‍ ജോ ഉസിയേല്‍ പറഞ്ഞു.
കത്തില്‍ പറയപ്പെടുന്ന യിശ്മായേല്‍ ഏതു വ്യക്തിയാണെന്ന് വ്യക്തമല്ല. എങ്കിലും കിട്ടിയ പേപൈറസ് ലെറ്റര്‍ ഒരു അമൂല്യ നിധിയായി തന്നെ സൂക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
യിശ്മായേല്‍ എന്ന പേര് അന്നത്തെ കാലത്ത് ഒരു പൊതുവായ നാമം ആയിരുന്നുവെന്നും ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏതോ വ്യക്തിയാണെന്നും ഗവേഷകര്‍ പറയുന്നു.

