സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍

സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍

Breaking News Top News

സൂര്യന്റെ ആയുസ്സ് പകുതിയായെന്ന് ശാസ്ത്രജ്ഞര്‍
ഭൂമിയിലെ ജീവന്റെ ഊര്‍ജ്ജ ഉരവിടമായ സൂര്യനും നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ‍.

സൂര്യന്‍ അതിന്റെ ആയുസ്സിന്റെ പകുതി എത്തിയിരിക്കുകയാണെന്ന മുന്നറിയിപ്പു കൂടി നല്‍കുകയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി.

ഗയ സ്പേസ് ക്രാഫ്റ്റില്‍നിന്നുള്ള ഡേറ്റ ഉദ്ധരിച്ചാണ് സ്പേസ് ഏജന്‍സി സൂര്യന്റെ ആയുസ്സ് സംബന്ധിച്ച് പറയുന്നത്. സൂര്യന്‍ 450 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. നിരന്തരമായ അണു സംയോജന (ന്യൂക്ളിയര്‍ ഫ്യൂഷന്‍ ‍) പ്രക്രീയയിലൂടെ സൂര്യനില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജമാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നത്.

സൂര്യന്‍ ക്രമേണ നശിക്കുകയാണെന്നാണ് സ്പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി 500 കോടി വര്‍ഷത്തെ ആയുസ്സ് കൂടിയാണ് സൂര്യന് പ്രതീക്ഷിക്കാനാകുക എന്ന് സ്പേസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹൈഡ്രജന്റെ അളവ് കുറയുന്നത് സൂര്യനെ ബാധിക്കുമെന്നാണ് പ്രവചനം. സൂര്യന്റെ അകക്കാമ്പ് കൂടുതല്‍ ചുരുങ്ങുകയും പുറം വികസിക്കുകയും, ചുവപ്പ് നിറം കൂടിക്കൂടി വരികയും ചെയ്യും.

ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും കുറവ് സൂര്യന്റെ അന്ത്യത്തിലേക്ക് നയിക്കും. ഒടുവില്‍ തണുത്തുറഞ്ഞ് സൂര്യനും എന്നെന്നേക്കും അസ്തമിക്കുമെന്നുമാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.