ഇസ്ളാമബാദ് പട്ടണത്തിലെ 90 ശതമാനം ശുചീകരണ തൊഴിലാളികളും ക്രൈസ്തവര്‍

ഇസ്ളാമബാദ് പട്ടണത്തിലെ 90 ശതമാനം ശുചീകരണ തൊഴിലാളികളും ക്രൈസ്തവര്‍

Asia Breaking News Top News

ഇസ്ളാമബാദ് പട്ടണത്തിലെ 90 ശതമാനം ശുചീകരണ തൊഴിലാളികളും ക്രൈസ്തവര്‍
ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ തലസ്ഥാന നഗരിയായ ഇസ്ളാമബാദിലെ തെരുവ് ശുചീകരണ തൊഴില്‍ ചെയ്യുന്നവരില്‍ 90 ശതമാനം പേരും ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്.

ഇവര്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണെന്ന് എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. മാത്രമല്ല, പലരും തുച്ഛ വേദനത്തിനായി ആഴ്ചകളോളവും മാസങ്ങളോളവും കാത്തിരിക്കേണ്ടി വരുന്നവരുമാണ്.

പാക്കിസ്ഥാനിലെ ഇത്തരം തൊഴില്‍ പരമായ കാര്യങ്ങളില്‍ ക്രൈസ്തവര്‍ ‍, മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമാണ് നിയമിക്കുക എന്നതും വസ്തുതയാണ്.

പല സ്ഥാപനങ്ങളിലും ശുചീകരണ തൊഴിലാളികളെ നിയമിക്കാനായി അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ മുസ്ളീങ്ങളല്ലാത്തവര്‍ എന്ന മാനദ്ണ്ഡമാണ് ഏറ്റവും വലിയ യോഗ്യതയായി പരിഗണിക്കുന്നതും. വളരെ അപകടകരവും വൃത്തിഹീനവുമായ സ്ഥലങ്ങളിലെ ജോലിക്കായി ക്രൈസ്തവരെ മാത്രം തിരഞ്ഞ് നിയോഗിക്കുന്ന ഏര്‍പ്പാട് വ്യാപകമായി നടപ്പാക്കി വരികയാണ്.

അതിനു ഉദാഹരണമായി ചില വ്യവസായ ശാലകളിലും മറ്റും വേണ്ടത്ര സുരക്ഷിതത്വമില്ലാതെപോലും ഭൂമിക്കടിയിലും, ടണലുകളിലും പണി എടുപ്പിക്കാനായി ക്രൈസ്തവരെ ഉപയോഗിച്ചുവരുന്നു. പലയിടത്തും മാരകമായ ഗ്യാസ് ചോര്‍ച്ചയുണ്ടായി മരണങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ ക്രൈസ്തവര്‍ ‍, മറ്റു ന്യൂനപക്ഷങ്ങള്‍ തൊഴില്‍ സ്ഥലത്തു കടുത്ത വിവേചനവും അടിച്ചമര്‍ത്തലുകളും നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ അഡ്വക്കേറ്റ് ഡയറക്ടര്‍ മാത്യൂസ് വെര്‍ട്ടുള്ള ആരോപിക്കുന്നു.

ഈ ദുഷ്പ്രവണതയ്ക്കെതിരെ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.