പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

Breaking News Health USA

പുതിയ വാക്സിന്‍ ‍; വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍

വ്യത്യസ്ത സാര്‍സ് കോവ് 2 വകഭേദങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ ആന്റിബോഡികളെ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ ‍.

ഇത് വിവിധ കോവിഡ് 19 വകഭേദങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന അടുത്ത തലമുറ വാക്സിനുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

യു.എസിലെ സാഡീഗോയിലുള്ള ദ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കുരങ്ങുകളിലാണ് ആന്റി ബോഡികള്‍ കണ്ടെത്തിയത്.

ഇത് 2003-ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സ് കോവ് പോലുള്ള മാരകമായ സാര്‍സ് വൈറസുകള്‍ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു.

മികച്ച രോഗപ്രതിരോധ പ്രതികരണം ഉദ്പ്പാദിപ്പിക്കുന്ന ഘടനയാണ് ഈ ആന്റിബോഡികള്‍ക്കുള്ളതെന്നും ട്രാന്‍സ്ളേഷണല്‍ മെഡിക്കല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്തരത്തിലുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ മനുഷ്യരേക്കാള്‍ ചില മൃഗങ്ങള്‍ക്ക് കഴിയുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

ഈ ആന്റി ബോഡികള്‍ ഉപയോഗിച്ച് മികച്ച വാക്സിനുകള്‍ നിര്‍മ്മിക്കാനാകുമെന്നും ഗവേഷകര്‍ കരുതുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.