ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

Breaking News Health USA

ഇന്ത്യയില്‍ വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായി യു.എന്‍.

ന്യൂഡെല്‍ഹി: 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞതായും അതേ സമയം വിളര്‍ച്ചയും അമിതവണ്ണവും കൂടുന്നതായും ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്.

ഇപ്പോള്‍ 224.3 ദശലക്ഷം ആളുകള്‍ രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. വളര്‍ച്ച മുരടിച്ച കുട്ടികള്‍ 2012-ല്‍ 52.3 ദശലക്ഷം ആയിരുന്നെങ്കില്‍ 2020-ല്‍ 36.1 ദശലക്ഷം ആയി കുറഞ്ഞിരുന്നു.

എന്നാല്‍ ലോകത്ത് പട്ടിണി ഉയരുകയാണെന്നും യു.എന്‍ ‍. സഭാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022-ലെ ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 828 ദശലക്ഷം ആളുകള്‍ ലോകത്ത് പട്ടിണി കിടക്കുന്നുണ്ട്. 2021-നെ അപേക്ഷിച്ച് 46 ദശലക്ഷത്തിന്റെ വര്‍ദ്ധനവാണിത്.

ആളുകളില്‍ അമിത വണ്ണവും സ്ത്രീകളില്‍ വിളര്‍ച്ചയും വര്‍ദ്ധിച്ചിട്ടുണ്ട്. അമിതവണ്ണം ഉള്ളവര്‍ 2012-ല്‍ 25.2 ദശലക്ഷം ആയിരുന്നെങ്കില്‍ 2016-ഓടെ 34.3 ദശലക്ഷം ആയി മാറി.

വിളര്‍ച്ചയുള്ള സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചു. 2012-ല്‍ 171.5 ദശലക്ഷമായിരുന്നു. 2019-ല്‍ 187.3 ദശലക്ഷമായി ഉയര്‍ന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.