അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
കാബൂള്‍ : അഫ്ഗാനിസ്ഥാനിലുണ്ടായ രാഷ്ട്രീയ മാറ്റത്തില്‍ തദ്ദേശവാസികളായ ക്രൈസ്തവരുടെ നില കൂടുതല്‍ ആശങ്കയില്‍ .
അതുകൊണ്ടുതന്നെ ദൈവജനത്തിന്റെ ആഗോളതലത്തിലുള്ള പ്രാര്‍ത്ഥന ആവശ്യപ്പെടുകയാണ് ഇവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ . റിലീസ് ഇന്റര്‍നാഷണല്‍ വോയ്സ് സി.ഇ.ഒ. പോള്‍ റോബിന്‍സണ്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ പെടുത്തി.
ഇവിടത്തെ ജനങ്ങള്‍ വലിയ ഭയത്തിലാണ് ജീവിക്കുന്നത്. പലരും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നു. ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിഞ്ഞാല്‍ വധിക്കപ്പെടും. അദ്ദേഹം പറഞ്ഞു.
ഭരണം താലിബാന്റെ പിടിയിലമര്‍ന്നപ്പോള്‍ രാജ്യത്ത് സ്ത്രീ സമൂഹം കടുത്ത ഭീതിയിലാണ്. സ്ത്രീകള്‍ക്കു കഠിനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു ഭീഷണി ഉയരുന്നു. ഇത് ക്രൈസ്തവരെയും ബാധിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ജനസംഖ്യ വെറും 10000 ത്തിനും 12000 ത്തിനും ഇടയില്‍ മാത്രമാണ്. ഇതില്‍ ഭൂരിഭാഗവും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍ വന്നവരാണ്.
അതുകൊണ്ടുതന്നെ തീവ്രവാദികളുടെ മുന്നില്‍ അകപ്പെട്ടാല്‍ ജീവനുതന്നെ ഭീഷണിയായിത്തീരുമെന്നാണ് ക്രൈസ്തവര്‍ ഭയക്കുന്നത്.

