തിമഥി സ്കൂള്‍ മിഷന്
കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ മിഷന് പ്രോഗ്രാമുകള്‍ നടത്തി.
മദ്യം, മയക്കു മരുന്ന്, ബാലപീഢനം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, പാന്‍ മസാല തുടങ്ങിയ സാമൂഹിക തിന്മകള്ക്കെതിരെയുള്ള ബോധവത്ക്കരണ പാക്കേജാണ് സ്കൂള്‍ മിഷന് .
മള്‍ട്ടീ മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ പപ്പറ്റ്, മാജിക് ഷോ, വീഡിയോ ഷോ തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒന്നരമണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് സ്കൂളുകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.
ഈ പ്രോഗ്രാമുകള്‍ സ്കൂളുകളില്‍ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ തിമഥിയുടെ സോഷ്യല്‍ അവയര്‍നെസ്സ് വിങ്ങുമായി ബന്ധപ്പെടുക. (9447809842)

