മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു

മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു

Breaking News USA

മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററി നിര്‍മ്മിച്ചു
കൊളറാഡോ: മനുഷ്യ ശരീരത്തില്‍നിന്നും ചാര്‍ജ്ജു ചെയ്യാവുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ഗവേഷകര്‍ ‍.

കൊളറാഡോ ബൌള്‍ഡര്‍ സര്‍വ്വകലാശാലയിലെ യു.എസ്. ഗവേഷകരാണ് ഈ പരിസ്ഥിതി സൌഹാര്‍ദ്ദ ഗാഡ്ജെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ശരീര താപം ഉപയോഗിച്ചാണ് ഈ ബാറ്ററിയില്‍ ഊര്‍ജ്ജം പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ വൈഫൈ ആയി ഫോണ്‍വരെ ചാര്‍ജ്ജ് ചെയ്യാവുന്ന ഗാഡ്ജെറ്റുകള്‍ ഉടന്‍ വിപണിയില്‍ എത്തിയേക്കാമെന്നാണ് പ്രതീക്ഷ.

ധരിക്കാവുന്ന ഉപകരണങ്ങള്‍ക്ക് തുടര്‍ച്ചയായ വൈദ്യുതി നല്‍കാനും, ഭാവിയില്‍ ബാറ്ററികള്‍ മാറ്റി സ്ഥാപിക്കാനും സാധ്യതയുണ്ട്. ഈ സാങ്കേതിക വിദ്യയ്ക്ക് ഭാഗീകമായെങ്കിലും ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലിനീകരണ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഉപകരണം പൂര്‍ണമായും പുനരുപയോഗം ചെയ്യാനാകും. ഇതിന്റെ നിര്‍മ്മാതാക്കളിലൊരാളായ ജിയാങ്ലിയാങ് സിയാവോ തോംസണ്‍ പറഞ്ഞു.

ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും വന്‍ തോതില്‍ ഉദ്പ്പാദനം അനുവര്‍ത്തിക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഗാഡ്ജറ്റുകള്‍ വില്‍പ്പനയ്ക്കായി എത്തുമെന്നും സിയാവോ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.