മിഷന്‍ സംഘടന അല്‍ബേനിയായിലേക്ക് 27,000 ബൈബിളുകള്‍ അയച്ചു

മിഷന്‍ സംഘടന അല്‍ബേനിയായിലേക്ക് 27,000 ബൈബിളുകള്‍ അയച്ചു

Breaking News Europe

മിഷന്‍ സംഘടന അല്‍ബേനിയായിലേക്ക് 27,000 ബൈബിളുകള്‍ അയച്ചു
യൂറോപ്യന്‍ രാഷ്ട്രമായ അല്‍ബേനിയായിലേക്ക് അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ മിഷന്‍ ക്രൈ 27,000 ബൈബിളുകള്‍ അയച്ചു.

നിരീശ്വര വാദത്തിലേക്കു തിരിഞ്ഞ അല്‍ബേനിയായില്‍ മിഷന്‍ ക്രൈ വര്‍ഷങ്ങളായി നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആത്മാക്കളുടെ കൈകളില്‍ ബൈബിളുകള്‍ എത്തിച്ചത്.

പല എതിര്‍പ്പുകളെയും പീഢനങ്ങളെയും അതിജീവിച്ചുകൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതെന്ന് മിഷന്‍ ക്രൈയുടെ പ്രസിഡന്റ് ജാസന്‍ വൂള്‍ഫോഡ് പറഞ്ഞു.

നിരവധി സഭകള്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ നിറഞ്ഞ സന്തോഷത്തോടെയാണ് ബൈബിളുകള്‍ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.