മണ്ണില്‍ കുഴിച്ചിട്ട നവജാത ശിശുവിനു പുതു ജീവന്‍
ഖാത്തിഫ: ഉത്തരാഖണ്ഡിലെ ഖാത്തിഫയില്‍ ഫാമില്‍ പാതി കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനു പുതു ജീവന്‍ .
ഫാമില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ ഈ കുരുന്നിനെ കണ്ടില്ലായിരുന്നെങ്കില്‍ ഇവിടെ പണിക്കു വരുന്ന ഏതെങ്കിലും ട്രാക്ടറിന്റെ അടിയില്‍ ഞെരിഞ്ഞമര്‍ന്ന് പോയേനെ. മണ്ണില്‍ പുതഞ്ഞ് കല്ലുകള്‍ക്കും, വേരുകള്‍ക്കുമിടയില്‍ സഹായത്തിനുവേണ്ടിയുള്ള നിഷ്ക്കളങ്കമായ മുഖം, വിരലുകള്‍ ചുരുട്ടിപ്പിടിച്ച കുഞ്ഞിന്റെ കൈയ്യും കാലും, ഈ അവസ്ഥയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.
ആര്-എന്നാണ് ഈ കുഞ്ഞിനെ ഇവിടെ കുഴിച്ചിട്ടതെന്ന് ആര്‍ക്കും അറിയില്ല. പോലീസ് അന്വേഷണം തുടങ്ങി. തൊഴിലാളികള്‍ കുഞ്ഞിനെ കണ്ടുമുട്ടുമ്പോള്‍ അനക്കമില്ലാത്ത നിലയിലായിരുന്നു. ചെറിയ കുഴിയെടുത്ത് ഒരു തുണി വിരിച്ചാണ് കുഞ്ഞിനെ മണ്ണിട്ടു മൂടിയത്.
ഭാഗ്യത്തിനു എങ്ങനെയോ കുഞ്ഞിന്റെ തലയുടെ അല്‍പം ഭാഗവും ഓരോ കൈകാലുകളും പുറത്തു വന്നു. കുഞ്ഞിനെ കണ്ട നിമിഷം തന്നെ തൊഴിലാളികള്‍ മണ്ണിനു പുറത്തെടുത്തു. അവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനെത്തുടര്‍ന്നു ലഭിച്ച പരിചരണം മൂലം ജീവിതം തിരിച്ചു കിട്ടുകയായിരുന്നു.

