പാസ്റ്റർ കെ വി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തൃശ്ശൂർ : മലബാർ തൃശ്ശൂർ മേഖലകളിൽ ആദ്യകാല ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കാഞ്ഞിരിത്തിക്കൽ കർത്തൃദാസൻ പാസ്റ്റർ കെ വി ചാക്കോ (92 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
63 വർഷമായി കൊട്ടാരക്കര മുതൽ വാൽകുളമ്പ്, കോരഞ്ചിറ തൃശൂരിലെ പെരിങ്ങഡൂർ തുടങ്ങിയ പല സഭകളിലെയും സഭാ ശുശ്രൂഷകൻ ആയിരുന്നു.
ശാരീരിക ക്ലേശങ്ങളെ തുടർന്ന് ചില നാളുകളായി തൃശ്ശൂർ ഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഇന്ത്യ പെന്തക്കോസ് ദൈവസഭ ഹെബ്രോൻ അത്താണി സഭാംഗമാണ് പാസ്റ്റർ കെ വി ചാക്കോ.
ഭാര്യ : കർത്തൃദാസി ശ്രീമതി ശോശാമ്മ ചാക്കോ. മക്കൾ : ഷീബ ചാക്കോ, പാസ്റ്റർ കെ സി സാംകുട്ടി (ഐ പി സി പാലക്കാട് സൗത്ത് സെന്റർ ശുശ്രൂഷകൻ), പരേതനായ കെ സി നെൽസൺ കെ സി വിൽസൺ, കെ സി ജോൺസൺ (പി സി കെ കുവൈറ്റ്). മരുമക്കൾ : കെ സി സാമുവൽ (പി സി കെ കുവൈറ്റ്), സുജാ സാംകുട്ടി, ഗ്ലാഡിസ് വിൽസൺ, അനു ജോൺസൺ.
സംസ്കാരം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക


