ഷാർജ പ്രവാസി ജെയിംസ് ജോർജ് വാഹനാപകടത്തെ തുടർന്ന് മരിച്ചു
ഷാർജയിൽ നിന്നും ജനുവരി 20 തിങ്കളാഴ്ച്ച അവധിക്ക് നാട്ടിലെത്തിയ ശേഷം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഭവനത്തിലേക്കുള്ള യാത്ര മദ്ധ്യേ കുറവിലങ്ങാടിന് അടുത്ത് മോനിപ്പള്ളിയിൽ ചീങ്കല്ലേൽ മുണ്ടിയാനിപ്പുറം വളവിൽ വച്ച് വൈകിട്ട് 5.30 മണിക്ക് കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഷാർജ പ്രവാസിയായ ബ്രദർ ജെയിംസ് ജോർജ് (48 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കാറിൽ ഒപ്പം ഉണ്ടായിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ മണ്ണൂർ സെൻ്റർ എബനേസർ മുതലാറ്റ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോർജ് തോമസിനെ (ജിജി, 44 വയസ്സ്) ഗുരുതര പരിക്കുകളോടെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഐ സി യു വിൽ അതീവ ഗുരുതരാവസ്ഥയിൽ അഡ്മിറ്റാക്കിയിരിക്കുന്നു.
പാസ്റ്റർ ജോർജ് തോമസിന്റെ ഭാര്യാ സഹോദരനാണ് അപകടത്തിൽ മരണമടഞ്ഞ ബ്രദർ ജെയിംസ് ജോർജ്. പാസ്റ്റർ ജോർജ് തോമസ് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ബെഥേൽ ചെങ്ങമനാട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോമോൻ ജോസിന്റെ ഭാര്യ സിസ്റ്റർ എലിസബത്തിന്റെ സഹോദരനാണ്.
എല്ലാ പ്രിയ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന ബ്രദർ ജെയിംസ് ജോർജിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ആശ്വാസത്തിനായും, ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ അഡ്മിറ്റായിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ജോർജ് തോമസിന്റെ പരിപൂർണ്ണ സൗഖ്യത്തിനായും ശക്തമായി പ്രാർത്ഥിക്കുമല്ലോ?

