ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചതിന് 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി

Breaking News Middle East

ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചതിന് 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി
ട്രിപ്പോളി: ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചിരിക്കുന്നതുകണ്ട പ്രാദേശിക സ്വതന്ത്ര സേനാംഗങ്ങള്‍ 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു.

 

14-ഉം, 17-ഉം വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും 21 വയസ്സുള്ള പെണ്‍കുട്ടിയുമാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായതെന്ന് ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഫെനല്‍ ഫ്രണ്ടിയേഴ്സ് പ്രസിഡന്റ് ജോന്‍ നെല്‍മ്സ് പറഞ്ഞു.

 

തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികള്‍ അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ ജനങ്ങള്‍ക്കിടയില്‍ ബൈബിളുകള്‍ വിതരണം ചെയ്യുന്നവരാണ്.

 

പിടിക്കപ്പെട്ട കുട്ടികള്‍ എവിടെയാണെന്ന് വ്യക്തമല്ല. അവര്‍ ഉപദ്രവിക്കപ്പെടുകയോ പെണ്‍കുട്ടി മാനഭംഗത്തിനിരയാകുകയോ ചെയ്യുമെന്ന ഭീതി എല്ലാവരിലുമുണ്ട്. അക്രമികള്‍ ഫൈനല്‍ ഫ്രണ്ടിയേഴ്സിനോടു മോചനദ്രവ്യം ആവശ്യപ്പെട്ടു.

 

കുട്ടികളെ വിട്ടയയ്ക്കണമെങ്കില്‍ 80,000 ഡോളര്‍ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ പക്കല്‍ 900 ബൈബിളുകള്‍ ഉണ്ടെന്നും അവ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും എത്രയും പെട്ടന്ന് അത് അവരെ ഏല്‍പ്പിക്കണമെന്നും അക്രമികള്‍ ഡിമാന്റു ചെയ്യുന്നതായും നെല്‍വ്സ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നുപേരെയും എത്രയും പെട്ടന്ന് മോചിപ്പിക്കുവാന്‍ ദൈവമക്കള്‍ വളരെ ശക്തമായി പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.