ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പുതിയ സെന്റര്‍ രൂപികരിച്ചു
നെന്മാറ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് മലബാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നാഴികക്കല്ലായി പാലക്കാട് ജില്ലയില്‍ നെന്മാറ കേന്ദ്രമായി പുതിയ സെന്റര്‍ രൂപികരിച്ചു.
നെന്മാറ കേന്ദ്രമായി സുവിശേഷികരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ബേത്‌ലഹേം കമ്മ്യൂണിറ്റിയുടെ സഭകള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിനോട് ചേര്‍ന്നതിനെ തുടര്‍ന്നാണ് സെന്റര്‍ രൂപികരണം നടന്നത്.
നെന്മാറ സെന്ററിന്റെ സെന്റര്‍ പാസ്റ്ററായി ബേത്‌ലഹേം കമ്മ്യൂണിറ്റി ചെയര്‍മാന്‍ പാസ്റ്റര്‍ സജി എന്‍ ജോര്‍ജിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ. റെജി നീയമിച്ചു. പാലക്കാട് നെന്മാറ ബേത്‌ലഹേം സഭയില്‍ 2025 ഡിസംബര്‍ മാസം 14-ാം തീയതി നടന്ന സംയുക്ത സഭായോഗത്തിന് പാസ്റ്റര്‍ സജി എന്‍ ജോര്‍ജ് നേതൃത്വം നല്കി.
ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ റെജി മുഖ്യ സന്ദേശം നല്കുകയും കര്‍ത്തൃമേശ ശുശൂഷ നിര്‍വ്വഹിക്കുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഈ കാലഘട്ടത്തില്‍ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണെന്നും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം സഭകള്‍ ചര്‍ച്ച് ഓഫ് ഗോഡിനോട് ചേര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും പാസ്റ്റര്‍ വൈ റെജി പ്രസ്താവിച്ചു.
നെന്മാറയുടെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സഭകളെ ശുശ്രൂഷയുടെ വലംങ്കരം കൊടുത്ത് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ.റെജി സ്വീകരിച്ചു.
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗണ്‍സില്‍ മെമ്പറും വൈപിഇ സംസ്ഥാന പ്രസിഡന്റുമായ പാസ്റ്റര്‍ മാത്യു ബേബി ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റര്‍ ബിനില്‍ വര്‍ഗീസ് സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം നല്കി.
പാലക്കാട് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ എം. ഇ റെജി, ഐപിസി പാലക്കാട് സൗത്ത് സെന്റര്‍ പാസ്റ്ററും ബേത്‌ലഹേം മിനിസ്ട്രി അഡൈ്വസറുമായ പാസ്റ്റര്‍ കെ. യു ജോയി, ഹോം മിഷന്‍ സെക്രട്ടറി പ്രഫസര്‍ ബ്ലസ്സന്‍ ജോര്‍ജ്, തങ്കച്ചന്‍ സി തോമസ് എന്നിവര്‍ ആശംസാ സന്ദേശം അറിയിച്ചു.
പാസ്റ്റര്‍മാരായ സിജോ വര്‍ഗീസ്, പി. സി ജോസഫ്, കെ. എം ശാമുവേല്‍, സി. പി ബേബി, ഇ വി ജോര്‍ജ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.
നെന്മാറയുടെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷികരണവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്നേറുന്ന പ്രസ്ഥാനമാണ് ബേത്‌ലഹേം കമ്മ്യൂണിറ്റി. 2006-ലാണ് ബേത്‌ലഹേം കമ്മ്യൂണിറ്റി ചര്‍ച്ച് വാണിയംമ്പാറ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ന്നും പ്രസ്തുത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബേത്‌ലഹേം കമ്മ്യൂണിറ്റി സ്ഥാപകനും ഡയറക്ടുറുമായ ബ്രദര്‍ കുരിയാച്ചന്‍ ഉതുപ്പ് പ്രസ്താവിച്ചു.
നെന്മാറ സെന്റര്‍ ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. യൂണിവേഴ്‌സല്‍ ഫാമിലി നെറ്റ് വര്‍ക്കിന്റെ ജനറല്‍ മാനേജര്‍ ബ്രദര്‍ ബിജു ഉതുപ്പ്, സഹോദരന്മാരായ തോമസ് മാത്യു, സയോണ്‍ മീഡിയ മാനേജര്‍ ബ്രദര്‍ ജോയല്‍ ലാല്‍ എന്നിവരും സെന്ററിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവദാസന്മാരും കുടുംബവും വിശ്വാസ സമൂഹവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്ത മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ്

