ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്മാര്‍ : ബാര്‍ കൌണ്‍സില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്മാരെന്ന് ബാര്‍ കൌണ്‍സില്‍ . യഥാര്‍ത്ഥ യോഗ്യതകള്‍ ഉള്ളവര്‍ 55 മുതല്‍ 60 ശതമാനം പേര്‍ മാത്രമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ബാര്‍ കൌണ്‍സില്‍ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹഫിംഗ്ടണ്‍ പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. രാജ്യത്തെ കോടതി മുറികളില്‍ വ്യവഹാരങ്ങളുമായി കയറി ഇറങ്ങുന്ന അഭിഭാഷകരില്‍ 45 ശതമാനത്തോളം പേരും വ്യാജന്മാരാണ്.
55 മുതല്‍ 60 ശതമാനം പേര്‍ക്കുമാത്രമാണ് വേണ്ടത്ര യോഗ്യതകള്‍ ഉള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരെ ഒഴിവാക്കിയാല്‍ അഭിഭാഷകവൃത്തിയുടെ മേന്മ വര്‍ദ്ധിക്കും. 2012-ലെ ബാര്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പു കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുണ്ടായിരുന്നത്.
എന്നാല്‍ ബാര്‍ കൌണ്‍സിലിന്റെ പരിശോധനയില്‍ 6.5 ലക്ഷം പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
ബാര്‍ കൌണ്‍സിലിന്റെ പരിശോധനയെ ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചു. വ്യാജ ബിരുദമുള്ളവരും അഭിഭാഷക ബിരുദമില്ലാത്തവരും കോടതികളില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.