രാവിലെ വൈകിവരെ ഉറങ്ങിയാലുള്ള ദോഷ ഫലങ്ങള്‍
പലരും ജോലിത്തിരക്കുകള്‍കൊണ്ടും, പുതു തലമുറ സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നതിന്റെ ഫലമായും രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഇതേത്തുടര്‍ന്ന് രാവിലെയും പലരും വൈകിത്തന്നെയാണ് ഉണരാരുള്ളതും.
ഇതിന് ഉച്ച വരെയുള്ള ഉറക്കം എന്നു കളിയാക്കി വിളിക്കാറുമുണ്ട്. പതിവായി ഈ ശീലം ഉള്ളവര്‍ക്ക് ആരോഗ്യസ്ഥിതി മോശമാകാന്‍ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഈ സ്ഥിതി സ്ഥിരമായി ആറു മാസത്തേക്കു തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാഡിയന്‍ റിഥത്തെ തകിടം മറിക്കും.
ഉറക്കം, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, ഉപാപജയ പ്രവര്‍ത്തനം, ജാഗ്രത എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഈ ജീവശാസ്ത്ര ക്ളോക്കാണ്.
മാത്രമല്ല 7 മുതല്‍ 9 മണിക്കൂര്‍ വരെയുള്ള ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും വൈകിയാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ പ്രതിസന്ധികള്‍ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് മുംബൈയിലെ ഗ്ളെനീഗിള്‍സ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ പറയുന്നു.

