ഏലയ്ക്കാ ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍
നമ്മള്‍ ഭൂരിഭാഗവും ചായ പ്രേമികളാണ്. അതിനാല്‍ത്തന്നെ ചായകുടി ശീലം ഒഴിവാക്കാനാവില്ല. കുടിക്കാന്‍ പോകുന്ന ചായയില്‍ അല്‍പം ഏലയ്ക്കാ കൂടി പൊടിച്ചിടുന്നത് പലരും ഇഷ്ടപ്പെടുന്ന കാര്യമാണ്.
ഇങ്ങനെ ഏലയ്ക്കാ ചേര്‍ത്ത ചായ കുടിക്കുന്നതുമൂലം നിരവധി ഗുണങ്ങള്‍ ശരീരത്തിനു ലഭിക്കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.
പല തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു. ഗ്യാസ് ട്രബിളില്‍നിന്ന് രക്ഷനേടാനും ഇത് സഹായിക്കുന്നു.
ഏലക്കായില്‍ അടങ്ങിയിരിക്കുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍ അണുബാധ പോലുള്ളവയ്ക്കു പരിഹാരമാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.
ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ കുറയ്ക്കാനും ഏലയ്ക്കാ സഹായിക്കുന്നു.